ന്യൂഡൽഹി: വീര്യംകുറഞ്ഞ മദ്യത്തിന് പ്രത്യേക നികുതിഘടന നിശ്ചയിച്ച സർക്കാർ തീരുമാനത്തോട് മുസ്ലിം ലീഗിന് വിയോജിപ്പ് ഉണ്ടായിരുന്നുവെന്ന് മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി. എന്നാൽ മന്ത്രിസഭയുടെ കൂട്ടായ തീരുമാനത്തെ മാനിച്ച് അതിനൊപ്പമാണ് പാർട്ടി നിന്നതെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
വീര്യം കുറഞ്ഞതോ കൂടിയതോ എന്ന വ്യത്യാസമില്ലാതെ മദ്യം ഉപയോഗിക്കരുതെന്നതാണ് മുസ്ലിം ലീഗിന്റെ അടിസ്ഥാന നിലപാടെന്നും ഷാജി ആവർത്തിച്ചു. നികുതിഘടന പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷം ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ ലീഗിന്റെ നിലപാട് അദ്ദേഹം വിശദീകരിച്ചത്.
"ഈ തീരുമാനത്തെ ലീഗ് പിന്തുണയ്ക്കുന്നില്ല. അതുകൊണ്ടാണ് സാദിഖലി തങ്ങൾ എതിർപ്പ് അറിയിച്ചത്. എങ്കിലും മന്ത്രിസഭയുടെ തീരുമാനത്തിനൊപ്പമാണ് ഞങ്ങൾ. യുഡിഎഫിന് എല്ലാ വിഭാഗങ്ങളുടെയും പിന്തുണയോടെയാണ് വിജയം ലഭിച്ചത്. പ്രതിഷേധങ്ങൾ മാത്രം ചൂണ്ടിക്കാട്ടി സർക്കാർ തീരുമാനങ്ങൾ പിൻവലിക്കാൻ കഴിയില്ല," എന്നാണ് ഷാജിയുടെ പ്രതികരണം.
ബജറ്റിലെ പ്രഖ്യാപനത്തിനെതിരെ ലീഗിന്റെ പാർലമെന്ററി പാർട്ടി യോഗത്തിലും എതിർപ്പ് ഉയർന്നിരുന്നു. എന്നാൽ ഇത് മുൻ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നയത്തിന്റെ തുടർച്ചയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയതോടെ വിഷയം കൂടുതൽ വിവാദമാക്കേണ്ടതില്ലെന്ന നിലപാടിലേക്ക് ലീഗ് മാറുകയായിരുന്നു.

Comments