ദോഹ: മേഖലയിലെ തന്ത്രപ്രധാന വിഷയങ്ങളില്‍ യു.എസും ഇറാനും തമ്മിലുള്ള ഭിന്നതകള്‍ പരിഹരിക്കുന്നതിനായി ഖത്തറിന്റെയും പാകിസ്താന്റെയും മധ്യസ്ഥതയില്‍ ദോഹയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി. ഇരുവിഭാഗങ്ങളുമായിഒപ്പുവയ്ക്കാനിരിക്കുന്ന ധാരണാപത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ 'പോസിറ്റീവ് ചലനങ്ങള്‍' ദൃശ്യമായതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഖത്തര്‍, പാകിസ്താന് പ്രതിനിധികള്‍ യു.എസ്-ഇറാന് നയതന്ത്രസംഘങ്ങളുമായി വെെേറ നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് ശുഭസൂചനകള്‍ പുറത്തുവന്നത്.
ഖത്തര്‍ പ്രധാനമന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരിയാണ് നയതന്ത്ര ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കിയത്. മുന്‍ ഇറാനിയന്‍ പരമോന്നത നേതാവിന്റെ വിലാപയാത്ര ചടങ്ങുകള്പൂര്ത്തിയായ ഉടനടി അടുത്ത ഘട്ട ചര്‍ച്ചകള്‍ക്ക് തുടക്കമിടുമെന്ന് അദ്ദേഹം അറിയിച്ചു. മേഖലയിലെ സമാധാനാന്തരീക്ഷം വീണ്ടെടുക്കുന്നതിനുള്ള ചര്‍ച്ചകളില്‍
പങ്കാളികളായ ഇരുപക്ഷവും അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. വരും ആഴ്ചകളില്‍ ദോഹ കേന്ദ്രീകരിച്ച് തന്നെ തുടര്‍നടപടികള്‍ വേഗത്തിലാക്കുമെന്ന് ഔദ്യോഗിക എക്സ് കുറിപ്പില്‍ ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി വ്യക്തമാക്കി. ആഗോള നയതന്ത്ര തലത്തില്‍ ഏറെ ഉറ്റുനോക്കപ്പെടുന്ന ഈ ചര്‍ച്ചകള്‍ വിജയകരമായാല്‍ മേഖലയിലെ ദീര്‍ഘകാല പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സഹായിക്കുമെന്നാണ് രാജ്യാന്തര നിരീക്ഷകരുടെ വിലയിരുത്തല്‍.
ഷഫീക്ക് അറയ്ക്കല്‍




