വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ചരിത്രപരമായ യാഥാര്‍ത്ഥ്യം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും ജനപക്ഷ നിലപാടുകളുടെയും അനശ്വരമായ സ്മാരകമാണ്. വലതുപക്ഷ മാധ്യമങ്ങളും രാഷ്ട്രീയ അവസരവാദികളും ഈ വന്‍കിട പദ്ധതിയുടെ വിജയത്തിന്മേല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ മത്സരിക്കുമ്പോള്‍, യഥാര്‍ത്ഥ ചരിത്രവസ്തുതകളും സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളും നിയമപരമായ നടപടിക്രമങ്ങളും പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടേണ്ടതുണ്ട്.
പരീക്ഷണ ഓട്ടം മുതല്‍
വാണിജ്യപ്രയാണം വരെ
വിഴിഞ്ഞം തുറമുഖം കേവലം ഒരു വാഗ്ദാനമല്ല, മറിച്ച് ആഗോള സമുദ്രവ്യാപാരത്തിന്റെ പുതിയ നാഡീകേന്ദ്രമാണ് എന്നതിന് ചരിത്രപരമായ ഈ തീയതികള്‍ സാക്ഷ്യം നല്കുന്നു:
2024 ജൂലൈ 11: ആഗോള ഷിപ്പിംഗ് ഭീമനായ മാസ്ക് ലൈനിന്റെ സാന്‍ ഫെര്‍ണാണ്ടോ എന്ന ആദ്യത്തെ ഭീമന് മദര്‍ഷിപ്പ് വിഴിഞ്ഞം തീരമണിഞ്ഞുകൊണ്ട് ചരിത്രപരമായ ട്രയല്‍ റണ്‍ ആരംഭിച്ചു.
2024 ഡിസംബര്‍ 3: പരീക്ഷണഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി, തുറമുഖം പൂര്തോതിലുള്ള വാണിജ്യ കമ്മിഷനിങ് അഥവാ വാണിജ്യ പ്രവര്‍ത്തനങ്ങളുടെ ആരംഭം ഔദ്യോഗികമായി കുറിച്ചു. അന്നുമുതല്‍ രാജ്യാന്തര ചരക്കുനീക്കത്തില്നിന്നും വാണിജ്യാടിസ്ഥാനത്തില്‍ വരുമാനം കൊയ്യാന്‍ തുറമുഖത്തിന് നിയമപരമായ അനുമതി ലഭിച്ചു.
2025 മേയ് 2: എല്ലാ ആധുനിക സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയ വിഴിഞ്ഞം രാജ്യാന്തര തുറമുഖം ജനകീയ സാന്നിധ്യത്തില്‍ ഔദ്യോഗികമായി നാടിന് സമര്‍പ്പിക്കപ്പെട്ടു.
ചുരുങ്ങിയ കാലയളവിനുള്ളില്‍ തുറമുഖത്ത് എത്തിയ രാജ്യാന്തര വാണിജ്യ കപ്പലുകളുടെ എണ്ണം 1,000 എന്ന ചരിത്ര നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.
ഭൂമിശാസ്ത്ര സവിശേഷത
ആഗോളതലത്തില്‍ വിഴിഞ്ഞത്തിന് ലഭിച്ച സ്വീകാര്യതയ്ക്ക് പിന്നില്‍ അതിന്റെ പ്രകൃതിദത്തമായ അനുകൂല ഘടകങ്ങളാണ്.
20 മീറ്റര്‍ സ്വാഭാവിക ആഴം
കൃത്രിമമായി മണ്ണുമാറ്റുന്നതിന്റെ ഭീമമായ പണച്ചെലവില്ലാതെ തന്നെ ലോകത്തിലെ ഏറ്റവും വലിയ അള്‍ട്രാ ലാര്‍ജ് കണ്ടെയ്നര്‍ കപ്പലുകള്‍ക്ക് സുരക്ഷിതമായി തീരത്ത് അടുക്കാന്‍ ആവശ്യമായ 20 മീറ്ററിലധികം സ്വാഭാവിക ആഴം വിഴിഞ്ഞത്തിന്റെ മാത്രം പ്രത്യേകതയാണ്.
രാജ്യാന്തര കപ്പല്ചാലുമായുള്ള അടുപ്പം
കിഴക്കും പടിഞ്ഞാറും ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും തിരക്കേറിയ രാജ്യാന്തര കപ്പല്‍ചാലില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണ് വിഴിഞ്ഞം. ഈ സവിശേഷത മൂലം കൊളംബോയോ സിംഗപ്പൂരോ ആശ്രയിച്ചിരുന്ന ആഗോള ചരക്കുനീക്കത്തെ വിഴിഞ്ഞത്തിന് ആകര്‍ഷിക്കാന്‍ സാധിക്കുന്നു.
കേരളത്തിന്റെ
പദ്ധതി
വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം സംബന്ധിച്ച് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വലിയൊരു കള്ളം ഇത് പൂര്‍ണമായും ഒരു സ്വകാര്യ സംരംഭമാണെന്നാണ്. എന്നാല്‍ ഒന്നാം ഘട്ടത്തിന്റെ സാമ്പത്തിക വിഹിതങ്ങള്‍ പരിശോധിച്ചാല്‍ ഈ വാദം തകര്‍ന്നുപോകും:
സര്‍ക്കാരിന്റെ പങ്ക് 61%:
വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ട മൂലധനച്ചെലവിന്റെ സിംഹഭാഗമായ 61 ശതമാനവും വഹിച്ചത് കേരള സര്‍ക്കാരാണ്. റെയില്‍-റോഡ് കണക്റ്റിവിറ്റി, പുലിമുട്ട് നിര്‍മാണം, വൈദ്യുതി-കുടിവെള്ള ലഭ്യത, വലിയ തോതിലുള്ള ഭൂമി ഏറ്റെടുക്കല്‍ എന്നിവയ്ക്കായി പൊതുജനങ്ങളുടെ കോടിക്കണക്കിന് രൂപയാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ വിനിയോഗിച്ചത്.
ബാക്കിവരുന്ന തുകയില്‍ 29% മാത്രമാണ് സ്വകാര്യ പങ്കാളിയായ അദാനി ഗ്രൂപ്പ് നേരിട്ട് മുടക്കിയിട്ടുള്ളത്. ഇതിനു പുറമെ, പദ്ധതിയുടെ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് (വി.ജി.എഫ്.) ആയി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന 817.80 കോടി രൂപയുടെ വന്‍ സാമ്പത്തിക സഹായവും ഈ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്.
ഉടമസ്ഥാവകാശം
വിഴിഞ്ഞം പദ്ധതി ങ്ങഞ്ചമ്പസ്സ (നുന്ഥദ്ധദ്ദ, ങ്ങഗ്മദ്ധ,്ര ഞ്ചദ്ധന്റ്യനു, മ്പണ്മനുത്സന്റന്ധനു, ന്റ ്രസ്സത്സന്റന്ഥക്ഷനുത്സ) മാതൃകയിലുള്ളതാണ്. അതായത്, ഇതിന്റെ അന്തിമ ഉടമയും ഭൂപ്രഭുവും കേരള സര്‍ക്കാരും സര്‍ക്കാരിന് കീഴിലുള്ള വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡും മാത്രമാണ്. അദാനി ഗ്രൂപ്പ് 40 വര്‍ഷത്തെ നടത്തിപ്പ് പങ്കാളി മാത്രമാണ്.
രഹസ്യകരാര്‍
പൊതുജനങ്ങളുടെ പണം കൊണ്ട് നിര്‍മിച്ച ഈ മഹത്തായ ജനകീയ നേട്ടത്തെ അട്ടിമറിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നു. തുറമുഖത്തിന്റെ ഓഹരികള്‍ സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായുള്ള ആഗോള ഷിപ്പിങ് ഭീമനായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി(എം.എസ്.സി)ക്ക് വില്ക്കാന് അദാനി പോര്‍ട്സ് രഹസ്യമായി ധാരണയിലെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വന്‍കിട രാജ്യാന്തര ഇടപാടിനെക്കുറിച്ച് തനിക്കോ നിലവിലെ സര്‍ക്കാരിനോ യാതൊരു അറിവുമില്ലായിരുന്നു എന്നാണ് സംസ്ഥാന മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഈ യാഥാര്‍ഥ്യം നമ്മെ എത്തിക്കുന്നത് ഗുരുതരമായ ചില സംശയങ്ങളിലേക്കാണ്. ഇത് വെറുമൊരു സാധാരണ ബിസിനസ് ഇടപാടല്ല. ഈ ഇടപാടില്‍ അഴിമതിയും ദുരൂഹതയും മണക്കുന്ന പൊതുസമൂഹത്തെയോ രാഷ്ട്രീയ നിരീക്ഷകരെയോ കുറ്റം പറയാനാകില്ല.
നടപടിക്രമങ്ങളുടെ
ലംഘനം
വിഴിഞ്ഞം കണ്സെഷന് കരാറിലെ വ്യവസ്ഥ 5.3 പ്രകാരം, തുറമുഖത്തിന്റെ ഉടമസ്ഥാവകാശത്തിലോ ഓഹരി പങ്കാളിത്തത്തിലോ മാറ്റം വരുത്തണമെങ്കില്‍ നിര്‍ബന്ധമായും പാലിക്കേണ്ട കര്‍ശനമായ നടപടിക്രമങ്ങളുണ്ട്.
1. ഓഹരി ഘടനയില്‍ മാറ്റം വരുത്തുന്നതിന് മുന്‍പ് കണ്സെഷനിങ് അതോറിറ്റിയായ കേരള സര്‍ക്കാരില്‍ നിന്നും വി.ഐ.എസ്.എല്ലില്‍ നിന്നും രേഖാമൂലമുള്ള മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം.
2. സാധാരണ കമ്പനി നിയമപ്രകാരം 75% ഓഹരികള്‍ മാറുമ്പോഴാണ് ഉടമസ്ഥാവകാശത്തില്‍ മാറ്റം വരുന്നത്. എന്നാല്‍, വിഴിഞ്ഞം കരാര്‍ പ്രകാരം ഈ പരിധി 25 ശതമാനമാണ്. അദാനി ഗ്രൂപ്പ് ഇവിടെ 29% ഓഹരികളാണ് മാറ്റാന്‍ ശ്രമിക്കുന്നത്. ഇത് കരാര്‍ പരിധിയായ 25 ശതമാനത്തിന് മുകളിലുള്ള കൃത്യമായ നിയമലംഘനമാണ്.
3. ഒരു രാജ്യാന്തര വിദേശ കമ്പനി രാജ്യത്തിന്റെ തന്ത്രപ്രധാനമായ ഒരു അതിര്‍ത്തി തുറമുഖത്തേക്ക് പ്രവേശിക്കുമ്പോള്‍ ദേശീയ സുരക്ഷാ അനുമതി, കുത്തകവല്‍ക്കരണ വിരുദ്ധത എന്നിവ സംസ്ഥാന സര്‍ക്കാരും ബന്ധപ്പെട്ട ഏജന്‍സികളും കര്‍ശനമായി പരിശോധിക്കേണ്ടതുണ്ട്. വിഴിഞ്ഞം ഒരു കോമണ്‍ യൂസര്‍ ഫെസിലിറ്റി ആണ് (എല്ലാ ആഗോള ഷിപ്പിങ്് കമ്പനികള്‍ക്കും തുല്യ അവകാശമുള്ള തുറമുഖം). അതിനെ ഒരു പ്രത്യേക വിദേശ കമ്പനിയുടെ മാത്രം കുത്തകയാക്കാന്‍ അനുവദിക്കില്ല.
പ്രതിപക്ഷ പ്രസ്താവനകളുടെ അന്തര്‍ധാര
ഇതിനിടെയാണ് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ കേരളം ഭരിക്കുന്നത് ബി.ജെ.പി. അല്ല എന്ന അര്‍ത്ഥമുള്ള പ്രസ്താവനയുമായി രംഗത്തെത്തിയത്. കേന്ദ്ര സര്‍ക്കാരില്‍നിന്ന് തങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയുടെ തണലില്‍ ഡല്‍ഹിയില്‍ നടത്തുന്ന കോര്‍പ്പറേറ്റ് നയങ്ങളും ഏകപക്ഷീയമായ തീരുമാനങ്ങളും കേരളത്തിലും നടപ്പിലാക്കാം എന്ന് ചിലര്‍ കരുതുന്നുണ്ടെങ്കില്‍ അത് വെറും ഭ്രമം മാത്രമാണെന്നര്‍ത്ഥം.
തങ്ങളുടെ ഏകപക്ഷീയമായ കോര്‍പ്പറേറ്റ് അജണ്ടകള്‍ ഇവിടെ അടിച്ചേല്‍പ്പിക്കാം എന്ന് ഏതെങ്കിലും കുത്തകകള്‍ കരുതുന്നുണ്ടെങ്കില്‍ അത് അസ്ഥാനത്താണ്.
കെ.സി. വേണുഗോപാലിന്റെ പ്രസ്താവന നിലവിലെ യു.ഡി.എഫ്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നേരേ വിരല്‍ചൂണ്ടുന്ന ഒളിയമ്പു കൂടിയായി മാറുന്നുണ്ട്. കേന്ദ്ര സമ്മര്‍ദങ്ങള്‍ക്കും കോര്‍പ്പറേറ്റ് താല്പര്യങ്ങള്ക്കും മുന്നില്‍ സംസ്ഥാന ഭരണനേതൃത്വം വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്ന നിശബ്ദമായ ആക്ഷേപം കൂടി ഈ വാക്കുകളില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കേരളത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടോ എന്ന രീതിയിലുള്ള ഒരു സൗമ്യമായ വിമര്‍ശനം കൂടി വേണുഗോപാല്‍ ഉന്നയിക്കുന്നതിലൂടെ അത് കേരള വിരുദ്ധശക്തികള്ക്കു മുന്നില്‍ സംസ്ഥാന ഭരണകൂടത്തിന്റെ നിസാഹായാവസ്ഥയെയാണ് തുറന്നുകാട്ടുന്നത്.
പൊതുസ്വത്ത്
വിട്ടുകൊടുക്കില്ല
സി.പി.എം. നിലപാട് സുതാര്യവും കര്‍ക്കശവുമാണ്. വിഴിഞ്ഞം കേരളത്തിലെ ജനങ്ങളുടെ സ്വത്താണ്. സ്വകാര്യ കുത്തകകള്‍ക്ക് രഹസ്യമുറികളിലിരുന്ന് ഓഹരികള്‍ പങ്കിട്ടെടുക്കാനും കുത്തക സ്ഥാപിക്കാനും വേണ്ടിയല്ല കേരളത്തിലെ സാധാരണക്കാരുടെ നികുതിപ്പണത്തില്‍ നിന്നും 61% തുക ഈ പദ്ധതിക്കായി സര്‍ക്കാര്‍ മുടക്കിയത്.
ഈ അദാനി-എം.എസ്.സി. ഇടപാടിന്റെ ഓരോ വരിയും സംസ്ഥാനത്തിന്റെ സാമ്പത്തിക താല്പര്യം, സുരക്ഷ, സുതാര്യത എന്നിവ മുന്‍നിര്‍ത്തി സര്‍ക്കാര്‍ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കണം. കോര്‍പ്പറേറ്റ് താല്പര്യങ്ങള്ക്ക് മുന്നില്‍ കേരളത്തിന്റെ പരമാധികാരം പണയംവെക്കാന്‍ അനുവദിക്കില്ല. ഈ കള്ളനാടകങ്ങള്ക്കെതിരെയും അനാവശ്യ കുത്തകവല്‍ക്കരണത്തിനെതിരെയും ശക്തമായ ജനകീയ ജാഗ്രത ഉയര്‍ന്നുവരേണ്ടതുണ്ട്.
മുന്‍ തുറമുഖ വകുപ്പ് മന്ത്രി)
വി.എന്‍. വാസവന്



