
നടി മാളവിക മോഹനന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ബീച്ച് ലുക്കിലുളള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. നിരവധി ആരാധകര്‍ ചിത്രങ്ങള്‍ക്ക് ലൈക്കും കമന്റുമായി എത്തി.
ദുല്‍ഖര്‍ സല്‍മാന്റെ നായികയായി 'പട്ടം പോലെ' എന്ന മലയാള ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് മാളവിക മോഹനന്. പിന്നീടിങ്ങോട്ട് മലയാളത്തില്‍ മാത്രമല്ല, തമിഴിലും, കന്നഡയിലും, ഹിന്ദിയിലുമായി മികച്ച കഥാപാത്രങ്ങളെ നല്കി മാളവിക ബിഗ് സ്ക്രീനില്‍ തന്റേതായ ഇടം നേടിയെടുത്തു.
തമിഴിലേക്കും ഹിന്ദിയിലേക്കും ചേക്കറിയ നടി ഒരിടവേളക്ക് ശേഷം മലയാളത്തില്‍ അഭിനയിച്ച ചിത്രമായിരുന്നു ഹൃദയപൂര്‍വ്വം. പ്രഭാസ് ചിത്രം 'ദ രാജാസാബി'ലാണ് താരം ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. കാര്‍ത്തി നായകനായി എത്തുന്ന സര്‍ദാര്‍ 2, പോക്കറ്റ് നോവല്‍ എന്നിവയാണ് മാളവികയുടെ മറ്റു പുതിയ പ്രോജക്ടുകള്‍.






