
92-ാം വയസിലും ഒരു മനുഷ്യന് സ്വപ്നം കാണുന്നുണ്ട്... ഉറങ്ങുമ്പോള്‍ കാണുന്ന സ്വപ്നമല്ല, 92-ാം വയസിലും ഉറങ്ങാന്‍ അനുവദിക്കാത്ത സ്വപ്നം. ആ മനുഷ്യന് ആയുസിന്റെ നല്ലൊരു പങ്ക് കണ്ട സ്വപനം ഇന്ന് തല ഉയര്‍ത്തി നില്‍ക്കുന്നുണ്ട്, പുതുക്കാട്. പ്രജ്യോതി നികേതന്‍ കോളജിന്റെ രൂപത്തില്‍. പഠിപ്പിക്കുന്ന എല്ലാ വിഷയങ്ങളിലും ഒന്നാം റാങ്ക് നേടിയ കേരളത്തിലെ ഏക കോളജ് എന്ന ബഹുമതിയും പ്രജ്യോതിക്കുണ്ട്. പാവങ്ങളോടു പക്ഷം ചേര്‍ന്ന് കോളജില്‍ എയ്ഡഡ് കോഴ്സുകള്‍ മാത്രമേ പഠിപ്പിക്കുന്നുള്ളൂ.
ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്നം; മറിച്ച്, നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തതാണ് യഥാര്‍ത്ഥ സ്വപ്നം''. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും 'മിസൈല്‍മാനു'മായ ഡോ. എ.പി.ജെ. അബ്ദുല്‍ കലാം നല്കിയ ഏറ്റവും പ്രശസ്തമായ പ്രചോദനാത്മക സന്ദേശമാണിത്.
92-ാം വയസിലും ഒരു മനുഷ്യന് സ്വപ്നം കാണുന്നുണ്ട്... ഉറങ്ങുമ്പോള്‍ കാണുന്ന സ്വപ്നമല്ല, 92-ാം വയസിലും ഉറങ്ങാന്‍ അനുവദിക്കാത്ത സ്വപ്നം. ആ മനുഷ്യന് ആയുസിന്റെ നല്ലൊരു പങ്ക് കണ്ട സ്വപനം ഇന്ന് തല ഉയര്‍ത്തി നില്‍ക്കുന്നുണ്ട്, പുതുക്കാട്. പ്രജ്യോതി നികേതന്‍ കോളജിന്റെ രൂപത്തില്‍. പഠിപ്പിക്കുന്ന എല്ലാ വിഷയങ്ങളിലും ഒന്നാം റാങ്ക് നേടിയ കേരളത്തിലെ ഏക കോളജ് എന്ന ബഹുമതിയും പ്രജ്യോതിക്കുണ്ട്. പാവങ്ങളോടു പക്ഷം ചേര്‍ന്ന് കോളജില്‍ എയ്ഡഡ് കോഴ്സുകള്‍ മാത്രമേ പഠിപ്പിക്കുന്നുള്ളൂ. എന്നിട്ടും സ്വപ്നം കണ്ട് മതിയായില്ല, ആ വന്ദ്യവയോധികന്... ഇന്ത്യന്‍ സാംസ്കാരിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു കേന്ദ്ര സര്‍വകലാശാല എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമത്തില്‍ 92ന്റെ 'യവൗന'ത്തിലും ഒട്ടും വിശ്രമിക്കാതെ കുതിക്കുകയാണ് റവ. ഡോ.ഹര്‍ഷജന്‍ പഴയാറ്റില്‍.
പുരാതന പകലോമറ്റം നമ്പൂതിരി കുടുംബ പാരമ്പര്യത്തിലാണ് ജനിച്ചത്. 18-ാം വയസില്‍ ഫ്രാന്‍സിസ്കണ്‍ കപ്പൂച്ചിയന്‍ സഭയില്‍ വൈദികനായി ചേര്‍ന്ന ഫാ. ഹര്‍ഷജന്‍ പഴയാറ്റിലിന് പ്രായമിപ്പോള്‍ 92. വാക്കിലും പ്രവൃത്തിയിലും യൗവനം. തൃശൂര്‍ പുതുക്കാടുള്ള പ്രജ്യോതി വിദ്യാനികേതന്‍ കോളജിന്റെ സ്ഥാപകനും സ്ഥാപക ഡയറക്ടറും മാനേജരുമാണ്.
വിശാലമായ ഒരു നിലപാടാണ് ഫാ. ഹര്‍ഷജന്‍ പഴയാറ്റിലിന്. മതത്തേക്കാള്‍, ജാതിമതഭേദമെന്യേ സ്നേഹ കൂട്ടായ്മയ്ക്ക്, സഭയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു നിലപാട്. അതാണ് യേശുവിന്റേയും നിലപാടെന്നാണ് ഫാദറിന്റെ 'നിലപാട്'. പഠനത്തിന്റെ ഭാഗമായി മുഴുവന്‍ സ്കോളര്‍ഷിപ്പോടെ 1973-ല്‍ അമേരിക്കയിലെത്തിയതോടെയാണ് ഫാ. ഹര്‍ഷജന്റെ കൂടുതല്‍ ലോകം വികസിച്ചത്. 20-ാം നൂറ്റാണ്ടിലെ ഹോളിസ്റ്റിക്ക്ല ിനിക്കല്‍ സൈക്കോളജിയുടെ ജനയിതാവായി അറിയപ്പെട്ട ഡോ. റോള്ളോ മേയുടെ കീഴില്‍ ഇതേ വിഷയത്തില്‍ ഗവേഷണം നടത്തി.
1985-ല്‍ ഗവേഷണ ഗ്രന്ഥം മിഷിഗന്‍ സര്‍വകലാശാലാ പ്രസ് പുസ്തകമാക്കി. ചികിത്സ, വിദ്യാഭ്യാസം, സാമൂഹിക സേവനം എന്നിവയ്ക്ക് തുല്യപ്രാധാന്യമായിരുന്നു ഫാ. ഹര്‍ഷജന്റെ ഹോളിസ്റ്റിക് പഠനരീതി നല്‍കിയിരുന്നത്. രണ്ടു ഗവേഷണ ബിരുദവും രണ്ട് ബിരുദാനന്തരബിരുദവുമുണ്ട്. അഞ്ചു പുസ്തകങ്ങളെഴുതിയിട്ടുണ്ട്. വെല്ലൂര്‍ സി.എം.സിയില്‍ 1969-ല്‍ ഒരു വര്‍ഷത്തെ കൗണ്‍സിലിങ് ആന്‍ഡ് സൈക്കോതെറാപ്പി പഠിച്ച ശേഷം 1973 ല്‍ എഴുതിയ ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ ആണ് ആദ്യ പുസ്തകം.
ഔസേപ്പില്നിന്ന് ഹര്ഷനിലേക്ക്
റവ. ഡോ.ഹര്‍ഷജന്‍ പഴയാറ്റിലിന്റെ ആദ്യ പേര് ഔസേപ്പ് എന്നായിരുന്നു. ഹീബ്രു ഭാഷയില്‍ ഔസേപ്പ് എന്ന വാക്കിന്റെ അര്‍ഥം സന്തോഷത്തിന്റെ പ്രവാചകന് എന്നാണ്. ഇത് അദ്ദേഹം സംസ്കൃതഭാഷയിലേക്ക് എടുത്തു. വീട്ടില്‍ അഞ്ചു വയസ് മുതല്‍ ഏഴ് വയസുവരെ സംസ്കൃതം പഠിക്കണമെന്ന് നിര്‍ബന്ധമാണ്. ഇന്ത്യന്‍ സാംസ്കാരിക മൂല്യങ്ങളോടുള്ള താല്പര്യം മൂലമാണ് പേര് മാറിയത്. 61 വര്‍ഷമായി പേര് മാറ്റിയിട്ട്. കര്‍ദിനാള്‍ ജോസ്ഫ് പാറേക്കാട്ടിലുമാണ് അന്ന് കൂടെ ഉണ്ടായിരുന്നു. 1965ലായിരുന്നു പേര് മാറ്റിയത്. ഇന്ത്യന്‍ സാംസ്കാരിക മൂല്യങ്ങള്‍ സ്വീകരിക്കാത്ത പക്ഷം, ക്രിസ്ത്യാനികള്‍ ഇ ന്ത്യയില്‍ ഒറ്റപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ നാടിന്റെ സാംസ്കാരിക മൂല്യങ്ങളിലാകണം യേശുവിനെ പരിചയപ്പെടുത്താന്‍. ഇതുതന്നെയാണ് കത്തോലിക്കാ സഭയുടെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ (1963-65) പഠിപ്പിക്കുന്നത്. ക്രിസ്തു മതവും ഇന്ത്യന്‍ സാംസ്കാരിക മൂല്യങ്ങളും തമ്മിലുള്ള സാമ്യം എന്താണെന്ന് മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന മൂല്യം ഉള്‍ക്കൊണ്ടാണ് പേര് മാറ്റിയത്.
ആഗ്രഹം
റവ. ഡോ.ഹര്‍ഷജന്‍ പഴയാറ്റിലിന് വിശാലമായ ഒരു ആഗ്രഹമുണ്ട്. അത് ഇന്നത്തെ തലമറയുമായി ബന്ധപ്പെട്ടതാണ്. പുതിയൊരു ജനതയെ വാര്‍ത്തെടുക്കാനുള്ള 'സ്വപ്ന'ത്തിലാണ് അദ്ദേഹം. യൂത്താണ് നമ്മുടെ ഭാവി എന്ന് അദ്ദേഹം പറയുന്നു. പക്ഷേ പലയിടത്തും മൂല്യച്യുതി വന്നു കഴിഞ്ഞു. അവരെ നല്ല വഴിക്ക് നടത്തുന്ന ഒരു വിദ്യാഭ്യാസം കൊണ്ടു വരണം. കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കണം. കുടുംബത്തിന്റെ അടിത്തറ അമ്മയാണ്. അതുപോലെ അമ്മയും അച്ഛനും തമ്മിലുള്ള ബന്ധവും ആഴത്തിലുള്ളതാകണം. ദൈവം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വലുത് കുടുംബമാണ്. പുതിയ തലമുറ വഴിതെറ്റിപോകുന്ന കാഴ്ചയാണ് കാണുന്നത്. ഇത് നല്ലതല്ല. പുതിയ തലമുറയെ നേര്‍വഴിക്ക് കൊണ്ടുവരണം എന്നതാണ് ഏറ്റവും വലിയ ആഗ്രഹം. അതിന് ഒരു കേന്ദ്ര സര്‍വകലാശാല വേണം.
വെടി കൊണ്ടത് ഇന്ദിരയുടെ
നെഞ്ചില്‍; തകര്‍ന്നത്
ഡോ. ഹര്‍ഷജന്റെ നെഞ്ച്
ഇന്ദിരാഗാന്ധിക്ക് വെടിയേറ്റപ്പോള്‍ യഥാര്‍ത്ഥത്തില്‍ തന്റെ സ്വപ്നത്തിനേറ്റ വെടിയായിരുന്നു അതെന്ന് റവ. ഡോ. ഹര്‍ഷജന്‍ പഴയാറ്റില്‍ പറയുന്നു. ഇന്ദിരാഗാന്ധി ജീവിച്ചിരുന്നെങ്കില്‍ തന്റെ സ്വപ്നമായ കേന്ദ്ര സര്‍വകലാശാല രാജ്യത്ത് യാഥാര്‍ത്ഥ്യമാകുമായിരുന്നു. സമഗ്ര സമീപനത്തിന്റെ ജനയിതാവ് ഡോ. റോളോ മേയുടെ ശിഷ്യനായി അമേരിക്കയില്‍ പഠിക്കുമ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി തന്റെ ഗുരുവിനെ കാണാന്‍ അവിടെയെത്തിയത് ഫാദര്‍ ഓര്‍ക്കുന്നു. 1984ല്‍ ഡോ. റോളോ മേയുമായി സംസാരിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു വിദ്യാര്‍ഥി പഠിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഇന്ദിരാഗാന്ധി കാണണമെന്നു ആഗ്രഹം പ്രകടിപ്പിച്ചു. അവരുമായി സംസാരിച്ചപ്പോള്‍ പഠനം കഴിഞ്ഞ് ഇന്ത്യയിലെത്തിയാല്‍ യൂണിവേഴ്സിറ്റി തുടങ്ങാമെന്ന് പറഞ്ഞു. 1984ലായിരുന്നു അന്നത്തെ സന്ദര്‍ശനം. ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ തന്റെ പഠനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ തിരിച്ചെത്തുമായിരുന്നു. പക്ഷേ ആ വര്‍ഷം ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചു. അന്നു മുതല്‍ ഇന്നു വരെ സ്വപ്നത്തിനായുള്ള പരിശ്രമ ത്തിലാണ്. സമഗ്രവിദ്യാഭ്യാസം എന്ന ആശയം ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. കാരണം എന്റെ സ്വപ്നവും അങ്ങനെ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ സാദ്ധ്യത തെളിയുന്നു.
ക്ലാസെടുക്കാന്‍ പറന്ന് പറന്ന് പറന്ന്
ക്ലാസെടുക്കാന്‍ വേണ്ടി പറന്ന് നടക്കുന്ന ഒരു ഫാദര്‍. വേണമെങ്കില്‍ റവ. ഡോ.ഹര്‍ഷജന്‍ പഴയാറ്റിലിനെ ഇങ്ങനെയും വിശേഷിപ്പിക്കാം.ക്ല ാസെടുക്കാനായി അമേരിക്ക, ഖത്തര്‍, ബ്രിട്ടന്, അബുദാബി, ഇംഗ്ലണ്ട്, കാനഡ, ഹോങ്കോങ്, ബാങ്കോക്ക്, സിങ്കപ്പൂര്‍, ജപ്പാന്, മലേഷ്യ, ഓസ്ട്രേലിയ, ബ്രൂണൈ, ഫിലിപ്പീന്‍സ് തുടങ്ങി 22 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഫാ. ഹര്‍ഷജന്റെ ഹോളിസ്റ്റിക് അപ്രോച്ച്ക്ല ാസില് പങ്കെടുക്കാനെത്തുന്നവരുടെ തിരക്കാണ് വിദേശങ്ങളില്‍. അതിനാല്‍ മണിക്കൂറിന് ഒന്നര ലക്ഷത്തിലേറെ കിട്ടും. കിട്ടുന്ന തുക പ്രജ്യോതി വിദ്യാനികേതന്‍ കോളേജിനായി ചെലവഴിക്കും. മാനേജ്മെന്റ് ഫീസീടാക്കാതെ നടത്തുന്ന എയ്ഡഡ് കോളജാണിത്. സമഗ്ര സമീപനത്തിലൂടെയും യോഗ ബോധോദയത്തിലൂടെയും വിദ്യാഭ്യാസരംഗത്തെ വളര്ത്തിയെടുക്കാനാകുമെന്നുതെളിയിച്ച ഫാ. ഹര്ഷജനെ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൂതന് വരെയെത്തിയിരുന്നു. യോഗയ്ക്കു നല്കുന്ന പ്രാധാന്യമാണ് നരേന്ദ്ര മോദിയുടെ ശ്രദ്ധയാകര്‍ഷിച്ചത്. കാരണം പുരാതന കാലം മുതല്‍ ഇന്ത്യ സമഗ്ര വളര്‍ച്ചയ്ക്ക് പ്രാധാന്യം കൊടുത്തിരുന്നു.
കപ്പൂച്ചിന്‍ സഭയിലേക്ക്
അപ്പനും അമ്മയുമാണ് കപ്പൂച്ചിന്‍ സഭയില്‍ ചേരാനുള്ള കാരണങ്ങളില്‍ ആദ്യത്തെ കാരണം. ചെറുപ്പത്തില്‍ അമ്മ പറയും '' മോനേ കൊടുത്തതേ ഉള്ളൂ... തിന്നത് പോയി... അത് അമ്മ പറയുകയല്ല, പ്രവര്‍ത്തിയിലൂടെ ചെയ്ത് കാണിച്ചിരുന്നു. വഴിയിലൂടെ പോകുന്ന ധര്മ്മക്കാര് ഗേറ്റിന്റെ അവിടെ നിന്ന് 'ആമ്മാ' എന്ന് ഉറക്കെ വിളിക്കും. അമ്മയുടെ ഉച്ച ഊണ് കഴിഞ്ഞിട്ടില്ലെങ്കില്‍ ആ ഭക്ഷണം അവര്‍ക്ക് കൊടുക്കും. എന്നിട്ട് അമ്മ പറയും '' മോനേ കൊടുത്തതേ ഉള്ളൂ... തിന്നത് പോയി...
പാവങ്ങള്‍ക്കായും നീതിക്കായും വാദിക്കുന്നവനാകണമെന്ന ചിന്തയാണ് കപ്പൂച്ചിന്‍ സഭയില്‍ ചേരാന്‍ പ്രേരിപ്പിച്ചത്. അപ്പനോട് പറഞ്ഞപ്പോള്‍ മറുപടി ഇപ്രകാരമായിരുന്നു, പാവപ്പെട്ടവനെ പഠിപ്പിച്ച് ഉയരത്തില്‍ എത്തിക്കാന്‍ നിനക്ക് കഴിയുമെങ്കില്‍ പോയിക്കോ, അല്ലെങ്കില്‍ പെണ്ണ് കെട്ടി വീട്ടില്‍ ഇരുന്നോ''. യേശു ചെയ്തതുപോലുള്ള നിസ്വാര്‍ത്ഥ സ്നേഹ സേവനങ്ങള്‍ പ്രതിഫലം പ്രതീക്ഷിക്കാതെ ചെയ്യുന്നത് കപ്പൂച്ചിന്‍ സഭയാണ് എന്ന ബോദ്ധ്യമാണ് പിന്നില്‍. പഠനം കഴിഞ്ഞ് ഇന്ത്യയില്‍ മുഴുവന്‍ ചുറ്റി സഞ്ചരിച്ച് പാവങ്ങളോടൊപ്പം മാസങ്ങള്‍ താമസിച്ച് അവരെ അടുത്തറിഞ്ഞതോടെയാണ് വിദ്യാഭ്യാസത്തിലൂടെയല്ലാതെ ഇവരെ കൈ പിടിച്ചുയര്‍ത്താന്‍ സാധിക്കില്ലെന്ന് ബോദ്ധ്യമായത്. അങ്ങനെയാണ് കോളജ് തുടങ്ങാന്‍ തീരുമാനിച്ചത്.
ഡോ. റോളോ മേയുടെ
ഏഷ്യയിലെ ഏക ശിഷ്യന്
20-ാം നൂറ്റാണ്ടില്‍ സമഗ്ര സമീപനത്തിന്റെ ജനയിതാവ് ആയ അമേരിക്കക്കാരനായ ഡോ. റോളോ മേയുടെ കീഴില്‍ പഠിച്ചു ഡോക്ടര്‍ ബിരുദം നേടിയ ഏഷ്യയിലെ ഏക വ്യക്തിയാണ് റവ. ഡോ. ഹര്‍ഷജന്‍ പഴയാറ്റില്‍. 1973ല്‍ അമേരിക്കയിലേക്കു പോയി 25 വര്‍ഷം അവിടെ പഠിച്ചു. ഇന്ത്യയും ബഹുഭൂരിപക്ഷം ലോക രാഷ്ട്രങ്ങളും സമഗ്ര സമീപനം അംഗീകരിച്ചു നടപ്പിലാക്കിക്കഴിഞ്ഞു. ചികിത്സയിലും ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും സാമൂഹ്യ സേവനത്തിലും പുരോഗതിയിലും ഗവേഷണത്തിലുമൊക്കെ വളര്‍ച്ചയുടെ സമഗ്ര സമീപനമാണ് വേണ്ടതെന്നു ശാസ്ത്രലോകവും അംഗീകരിച്ചു കഴിഞ്ഞു. ഈ രീതിയില്‍ എല്ലാ വശങ്ങളെയും അര്‍ഹിക്കും വിധം ഏകീകരിച്ചു മൂല്യാധിഷ്ഠിതമാക്കുകയാണു ചെയ്യുന്നത്.
സമഗ്രവളര്‍ച്ചയുടെ ദര്‍ശനം
വളര്‍ച്ച മനുഷ്യ ഹൃദയത്തിന്റെ തീരാത്ത ദാഹമാണ്. ഉദാഹരണം: മഹാത്മാ ഗാന്ധി, വി. മദര്‍ തെരെസ, എ.പി.ജെ. കലാം. വളര്‍ച്ച ദിവ്യതയിലാണ്. അത് മനുഷ്യത്വത്തിന്റെ പൂര്‍ത്തീകരണമാണ്. ദൈവം സത്യമാണ്. തനിമ, തനിമ, തനിമ. ആ തനിമ കുരിശോളം ഉയര്‍ത്തപ്പെട്ട സ്നേഹത്തിന്റെ തനിമയാണ്. കാരണം ആത്മാര്‍ത്ഥത പരീക്ഷണത്തിന് വിധേയമാണ്. ആത്മത്യാഗത്തിലാണ് സ്വാര്‍ത്ഥത ചോര്‍ത്തിക്കളഞ്ഞ് മറ്റുള്ളവരെ ധന്യരാക്കുന്ന തനിമയാണ് സ്നേഹം (യോഹ. 8.28). അഹം വെടിഞ്ഞ് അഹം ബ്രഹ്മാസ്മിയാക്കുുന്ന അനുദിന അനുഭവം. എന്റെ തനിമ എന്നെ സ്പര്‍ശിക്കുന്നെങ്കില്‍ ദൈവം എന്നെ സ്പര്‍ശിച്ചു. അത്രയും ഞാന്‍ ദിവ്യതയില്‍ മനുഷ്യത്വത്തില്‍ വളര്‍ന്നു. ആരുമായി തനിമയോടെ ഹൃദയം സ്പര്ശിക്കുയോളം പങ്കുവച്ചോ, ക്ഷമിച്ചോ, സ്നേഹിച്ചോ അത്രത്തോളം അവരുമായും ജാതിമത വ്യത്യാസമില്ലാതെ കൂട്ടായ്മയില്‍ ഒരു സഭയായി വളരും. വിശ്വസാഹോദര്യം '' വസുദൈവകുടുംബകം'' യാഥാര്‍ഥ്യമാകും. വളര്‍ച്ച ഐശ്വര്യ പൂര്ണമാക്കാന് ശാസ്ത്ര സാങ്കേതിക മികവും ഇന്നിന്റെ ആവശ്യമാണ്. ഇതാണ് പ്രജ്യോതി നികേതന്‍ കോളജ്. 1995 മുതല്‍ അത് തുടങ്ങി. കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യയിലും ഈക്കൊല്ലം മുതല്‍ കേരളത്തിലും ഈ ഹൊളിസ്റ്റിക്ക് സമഗ്ര വിദ്യാഭ്യാസം കേന്ദ്ര ഗവണ്മെന്റിന്റെ നിര്‍ബന്ധമാണ്. ഈ സമഗ്ര വളര്‍ച്ച ഏത് ലഹരിയേക്കാളും ശക്തിയായ ലഹരിയാകുന്നു.
പ്രജ്യോതി കോളേജ്
വരുമാനം കിട്ടുന്നതൊന്നും തുടങ്ങാന്‍ കപ്പൂച്ചിന്‍ സഭയിലെ വൈദികര്‍ക്ക് അനുവാദമില്ല. എന്നാല്‍ പാവപ്പെട്ടവര്‍ക്കായി, അവരെ സമൂഹത്തിന്റെ ഉന്നയില്‍ എത്തിക്കാനായി ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങണമെന്ന ചിന്ത ഉണ്ടായി. 1972ല്‍ ഈ ആശയം സഭയോട് പറഞ്ഞെങ്കിലും അനുമതി നല്‍കിയില്ല. പിന്നീട് അനുമതി നല്കിയപ്പോള് കുണ്ടുകുളം പിതാവ് പറഞ്ഞു തൃശൂരില്‍ കോളജ് തുടങ്ങണമെന്ന്. അങ്ങനെയാണ് പുതുക്കാട് സ്ഥലം വാങ്ങിയത്. 1991ല്‍ ക്രിസ്ത്യന്‍ ചാരിറ്റബിള്‍ സൊസൈറ്റിയായാണ് പ്രജ്യോതി രജിസ്റ്റര്‍ ചെയ്തത്. അങ്ങനെ ഫാ. ഹര്‍ഷജന്‍ പഴയാറ്റില്‍ സ്ഥാപക ഡയറക്ടറായി നിയമിതനായി. 1994 ജൂണ്‍ ഒന്നിന് അന്നത്തെ ഉപരാഷ്ട്രപതിയായിരുന്ന കെ.ആര്. നാരായണന് കോളജിന്റെ തറക്കല്ലിട്ടു. 1995ല്‍ കോളജ് പ്രവര്‍ത്തനം തുടങ്ങി.
22 ഏക്കറിലായി പരന്നു കിടക്കുന്ന, വിദ്യാഭ്യാസ രംഗത്ത് 'പ്രകാശം' പരത്തുന്ന പതുക്കാട് പ്രജ്യോതി നികേതന്‍ കോളജ് മറ്റ് കോളജുകളില്‍നിന്ന് വ്യത്യസ്തമാണ്. മറ്റ് കോളജുകളില്‍ കാണുന്ന സമരം, രാഷ്ട്രീയം, റാഗിങ് എന്നിവയൊന്നും കോളജിന്റെ പടികയറിയിട്ടില്ല. സമഗ്ര സമീപനത്തിനു മുന്‍ഗണന നല്കുന്ന ആദ്യ കോളജെന്ന പദവിയും പ്രജ്യോതിക്കു സ്വന്തമാണ്. യോഗ ബോധോദയ പരിശീലനവും മികച്ച ഗ വേഷണ വിഭാഗവും പ്രജ്യോതിയുടെ പ്രത്യേകതകളാണ്. കേരളത്തില്‍ ആദ്യമായി 1995 മുതല്‍ തൊഴിലധിഷ്ഠിത കോഴ്സ് ആരംഭിച്ചതും പ്രജ്യോതിയിലാണ്.
നിരവധി പുരസ്കാരങ്ങള്‍
ഫാ. ഹര്‍ഷജനും കോളേജിനുമായി 23 പുരസ്കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. റവ. ഡോ. ഹര്‍ഷജന്റെ പാശ്ചാത്യ പൗരസ്ത്യ ചികിത്സാ സമീപനം അംഗീകരിച്ച് ഏഷ്യന്‍ തെറാപ്യൂട്ടിക് അസോ സിയേഷന്, ജക്കാര്‍ത്ത എസ്.എം.ഡബ്ല്യൂ സര്‍വകലാശാല യില്‍ വച്ച് പുരസ്ക്കാരം സമ്മാനിച്ചിരുന്നു. പാശ്ചാത്യ പൗരസ്ത്യ ചികിത്സാ സമ്പ്രദായത്തിന്റെ പേറ്റന്റ് 2014ല്‍ ഖത്തര്‍ ഗവണ്മെന്റ് വില നല്കി വാങ്ങാന്‍ സമീപിച്ചിരുന്നു. പ്രഭാഷണങ്ങള്‍ക്കായി 22ല്‍ അധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 2008ല്‍ മികച്ച കോളജിനുള്ള രാജ്യാന്തര പുരസ്കാരവും 2012ല്‍ ശിക്ഷാഭാരതി പുരസ്കാരവും ലഭിച്ചു.
2015ല്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രജ്യോതി നികേതന്‍ കോളജിനെ കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള ഏറ്റവും നല്ല കോളജായി വിലയിരുത്തി പുരസ്കാരം സമ്മാനിച്ചു. കൂടാതെ ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്ക്ല ാസെടുക്കാനും മറ്റും പോകമ്പോള്‍ കിട്ടുന്ന തുക മുഴുവനും കോളേജിന്റെ പ്രവര്‍ത്തനത്തിനാണ് ചെലവഴിക്കുന്നത്.
തൃശൂര്‍ ആനന്ദപുരത്തെ പൗലോസ് - റോസമ്മ ദമ്പതിമാരുടെ മകനാണ് ഫാ. ഹര്‍ഷജന്‍. ഫ്രാന്‍സിസ്കണ്‍ സന്യാസസഭയുടെ സുപ്പീരിയര്‍ ജനറലായിരുന്ന, അഞ്ച് അനാഥാലയങ്ങളുടെ സ്ഥാപകനായ ഫാ. ഗബ്രിയേല്‍ പഴയാറ്റില്‍ മൂത്ത സഹോദരനാണ്.
സുധീപ് എസ്. കടവല്ലൂര്‍



