
ലണ്ടന്‍: ആന്‍ഡ്രോയിഡ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് മറ്റ് എതിരാളികളെ തടഞ്ഞു എന്ന കുറ്റത്തിന് ഗൂഗിള്‍ 4.1 ബില്യണ്‍ യൂറോ(ഏകദേശം 46,815 കോടി രൂപ) പിഴ അടയ്ക്കണമെന്ന് യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്. എതിരാളികളെ ഒതുക്കാന്‍ ഗൂഗിള്‍ ആന്‍ഡ്രോയിഡ് ദുരുപയോഗം ചെയ്തു എന്ന് കാണിച്ച് 2018 ല്‍ യൂറോപ്യന്‍ കമ്മിഷനാണു ഗൂഗിളിനു പിഴ ചുമത്തിയത്. 2022-ല്‍ പിഴത്തുക 4.1 ബില്യണ്‍ യൂറോയായി കുറച്ചിരുന്നു. ഈ പിഴയ്ക്കെതിരേ ടെക് ഭീമനായ ഗൂഗിള്‍ ലക്സംബര്‍ഗ് കേന്ദ്രമാക്കിയുള്ള കോര്‍ട്ട് ഓഫ് ജസ്റ്റിസിനെ സമീപിക്കുകയായിരുന്നു. ഗൂഗിളിനെതിരേ യൂറോപ്യന്‍ കമ്മീഷന് ചുമത്തുന്ന ചരിത്രത്തിലെ ഏറ്റവും വലിയ പിഴയാണിത്.
എന്നാല്‍, ആന്‍ഡ്രോയിഡ് എല്ലാവര്ക്കും ലഭ്യമാകുന്ന തരത്തില്‍ മറ്റ് സിസ്റ്റങ്ങളുമായി ചേര്‍ന്നുപോകുന്ന രീതിയില്‍ തികച്ചും സൗജന്യമായി നിലനിര്‍ത്താന്‍ തങ്ങള്‍ നടത്തിയ നിക്ഷേപങ്ങളെ ഈ വിധി അംഗീകരിക്കുന്നില്ല എന്ന് ഗൂഗിള്‍ പ്രതികരിച്ചു.
2018-ല്‍ പിഴ പ്രഖ്യാപിച്ച സമയത്ത്, ഗൂഗിള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതിന് മൂന്ന് കാരണങ്ങളാണ് ചൂണ്ടിക്കാണിച്ചിരുന്നത്.
2025 സെപ്റ്റംബറില്‍, എതിരാളികള്‍ക്ക് ദോഷം വരുത്തുന്ന രീതിയില്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സ്വന്തം ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്കി മത്സര നിയമങ്ങള്‍ ലംഘിച്ചതിന് 2.95 ബില്യണ്‍ യൂറോയും(ഏകദേശം 32,117 കോടി രൂപ) കമ്മിഷന് പിഴ ചുമത്തി.
യൂട്യൂബില്‍ റഷ്യന്‍ സര്‍ക്കാര്‍ മാധ്യമ ചാനലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് 2024 ഒക്ടോബറില്‍ റഷ്യന്‍ കോടതി ഗൂഗിളിനെതിരേ കുറ്റം ചുമത്തിയിരുന്നു. ഈ പിഴത്തുക രണ്ട് അണ്‍ഡിസില്യണ്‍ റൂബിള്‍സ് ആയിരുന്നു. അതായത് ലോകത്തിലെ ആകെ ജി.ഡി.പിയേക്കാള്‍ വലിയൊരു തുക.




