ന്യൂഡല്‍ഹി: ജക്കാര്‍ത്തയില്‍ ഇറങ്ങുന്നതിനു മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വിമാനത്തിന് ഇന്തോനീഷ്യന്‍ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ അകമ്പടിയായി പറന്നു. രണ്ട് ജെറ്റുകള്‍ - ഒരു എഫ്-16 ഉം സുഖോയ്-30 ഉം പ്രധാനമന്ത്രി മോദിയുടെ വിമാനത്തിനു അകമ്പടിയായത്. ഇത് അദ്ദേഹത്തെ രാജ്യാതിര്ത്തിയിലേക്കു സ്വാഗതം ചെയ്യുന്നതിന്റെ അടയാളമായി.
ജക്കാര്‍ത്തയില്‍ ഇറങ്ങിയ ഉടന്‍ തന്നെ എക്സിലെ ഒരു പോസ്റ്റില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു,-" പ്രസിഡന്റ് പ്രബോവോ സുബിയാന്റോ എന്നെ വിമാനത്താവളത്തില്‍ സ്വാഗതം ചെയ്തത് തന്നെ സ്പര്‍ശിച്ചു"
"2018-ല്‍ ഞങ്ങള്‍ ഞങ്ങളുടെ ബന്ധങ്ങളെ സമഗ്രമായ ഒരു തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തി, ഇത് ഞങ്ങളുടെ ജനങ്ങള്‍ക്ക് ഗുണം ചെയ്തു. ഈ സന്ദര്‍ശന വേളയില്‍, വിവിധ മേഖലകളിലായി ഈ പങ്കാളിത്തത്തിന് കൂടുതല്‍ ആക്കം കൂട്ടുക എന്ന ലക്ഷ്യത്തോടെ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയും ഞാനും ചര്‍ച്ചകള്‍ നടത്തും" പ്രധാനമന്ത്രി പറഞ്ഞു.


