ഏദന്‍: ഇറാന് പിന്തുണയ്ക്കുന്ന യെമനിലെ ഹൂതികളും സര്‍ക്കാര്‍ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ ഇരുപക്ഷത്തുമായി 65 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ 15 പേര് സൈനികരാണ്. പടിഞ്ഞാറന്‍ യെമനിലെ തുറമുഖ നഗരമായ ഹൊദൈദയുടെ തെക്കന്‍ പ്രവിശ്യയിലായിരുന്നു ഏറ്റുമുട്ടല്‍. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. സമീപവര്‍ഷങ്ങളില്‍ ഹുതികള് നടത്തിയ ഏറ്റവും മാരകമായ ആക്രമണമാണിത്. കഴിഞ്ഞ മൂന്നിനു വൈകിട്ടോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. വൈകാതെ മേഖലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിയന്ത്രണം ഹുതികള് കൈക്കലാക്കിയെങ്കിലും പ്രത്യാക്രമണത്തിലൂടെ പിറ്റേന്നു രാവിലെയോടെ തിരിച്ചുപിടിച്ചതായി സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. ഏറ്റുമുട്ടല്‍ സ്ഥിരീകരിച്ച യെമന്‍ മന്ത്രി വാലിദ് അല്‍ ക്വാദയ്മി 15 സൈനികര്‍ കൊല്ലപ്പെട്ടതായും അന്‍പതോളം ഹൂതികളെ വധിച്ചതായും വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ 23 സൈനികര്‍ക്കു പരുക്കേറ്റിട്ടുണ്ട്. എന്നാല്‍, സംഘര്‍ഷം സംബന്ധിച്ച വാര്‍ത്തകളോടു പ്രതികരിക്കാന്‍ ഹൂതികള്‍ തയാറായിട്ടില്ല.




