
വടക്കഞ്ചേരി: ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ സമൂഹത്തില്‍ ശക്തമായ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് വണ്ടാഴി ഹയാത്തുല്‍ ഇസ്ലാം മദ്രസയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളു ടെയും പങ്കാളിത്തത്തോടെ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.
ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ നിന്ന് ആരംഭിച്ച റാലി വണ്ടാഴി ഹൈസ്കൂള്‍ വരെ സഞ്ചരിച്ച ശേഷം വണ്ടാഴി സെന്‍ട്രലില്‍ സമാപിച്ചു. റാലിയോടനുബന്ധിച്ച് ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും യുവതലമുറയെ ലഹരിയില്‍ നിന്ന് അകറ്റിനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു.
വണ്ടാഴി മഹല്ല് സെക്രട്ടറി തങ്ങള്‍ കുട്ടി പ്രസംഗിച്ചു. വണ്ടാഴി മഹല്ല് ഖത്തീബ് മുഹിയുദ്ദീന് ദാരിമി ലഹരി വിരുദ്ധ സന്ദേശം നല്കി.



