തിരുവനന്തപുരം: എസ്.ബി.ഐയിലെ മൂല്യനിര്‍ണയങ്ങളിലെ ഗുരുതരമായ ലംഘനങ്ങള്‍ പരിഹരിക്കാമെന്ന വാഗ്ദാനം ബാങ്ക് അധികൃതര്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ടെക്നിക്കല്‍ വാല്യൂവേഴ്സ് അസോസിയേഷന് ഏകദിന ഉപവാസ സമരം നടത്തി. സ്റ്റേറ്റ് ബാങ്ക് കേരള ലോക്കല്‍ ഹെഡ് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
കൃത്യമായി മൂല്യനിര്‍ണയം നടത്തി ബാങ്കിന്റെ ആസ്തികളെ സംരക്ഷിക്കുന്ന വാല്യൂവേഴ്സിന്റെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു.
അസോസിയേഷന് പ്രസിഡന്റ് കെ. രത്നാകരന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബോബി ജോയ് പ്രസംഗിച്ചു. അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് അസോസിയേഷന്റെ തീരുമാനം.


