ദോഹ: ഹോര്‍മുസ് കടലിടുക്കിനു സമീപം 'അല്റുഖയ്യാത്ത്' എന്ന എണ്ണ ടാങ്കറിനുനേരേയുണ്ടായ ആക്രമണത്തില്‍ ഇറാനെതിരേ കടുത്ത നിലപാടുമായി ഖത്തര്‍.
ഖത്തറിന്റെയാണ് ഈ എണ്ണ ടാങ്കര്‍. രാജ്യാന്തര നാവിക സുരക്ഷയ്ക്കുനേരേയുള്ള കടന്നുകയറ്റവും രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണ് ഇതെന്നു ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഖത്തറിനു പിന്തുണയുമായി ഗള്‍ഫ് സഹകരണ കൗണ്‍സിലും രംഗത്തുണ്ട്.


