ബെയ്ജിങ്: 30 വര്‍ഷത്തിനിടെ 32.5 കോടി ഡോളര്‍(ഏകദേശം 3,086 കോടി രൂപ) കൈക്കൂലി വാങ്ങിയ കേസില്‍ ചൈനയിലെ മുന്‍ നഗരസഭാ ഉദ്യോഗസ്ഥന് വധശിക്ഷ. 1993 മുതല്‍ 2023 വരെ നാന്‍ജിങ് നഗരത്തില്‍ വിവിധ പദവികള്‍ വഹിച്ചിരുന്ന യാങ് യൂലിന്‍(69) എന്ന മുന്ഉദ്യോഗസ്ഥനെയാണ് പ്രാദേശിക കോടതി ശിക്ഷിച്ചത്. കൈക്കൂലിക്കു പുറമേ അഴിമതി, പദവി ദുരുപയോഗം ചെയ്യല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളും ഇയാള്‍ക്കെതിരേ തെളിഞ്ഞിട്ടുണ്ട്. സമീപകാലത്ത് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണിത്.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് എന്‍ജിനീയറിങ് കരാറുകള്‍, ഭൂമി കൈമാറ്റങ്ങള്‍, സാമ്പത്തിക സഹായങ്ങള്‍ എന്നിവ അനര്‍ഹര്‍ക്ക് ലഭ്യമാക്കുകയും പകരമായി പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈപ്പറ്റുകയും ചെയ്തുവെന്നാണു കേസ്.
നാന്‍ജിങ്ങിലെ സാമ്പത്തിക-സാങ്കേതിക വികസന മേഖലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച യാങ്, അങ്ങേയറ്റം ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ചെയ്തതെന്നും രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്കു വന്‍ നഷ്ടം വരുത്തിവച്ചതായും ചാങ്ഷൗ നഗരത്തിലെ കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായാണ് യാങ്ങിനെതിരേയും അന്വേഷണം നടന്നത്.
അഴിമതിയും ക്രമക്കേടും നടത്തിയ സൈനിക ഉദ്യോഗസ്ഥര്‍, ബാങ്കിങ് മേഖലയിലെ ഉന്നതര്‍ എന്നിവരടക്കം നിരവധിപേര്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു.


