പയ്യാവൂര്‍: കുടിയാന്മല കാരുണ്യ മെഡിക്കല്‍സ് ക്ലിനിക്ക് ആന്‍ഡ് ലാബ്, കുടിയാന്മല വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ക്ലബ് എന്നിവയുടെ സംയുക്‌താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍രക്‌ത പരിശോധന ക്യാമ്പും ആരോഗ്യ ബോധവത്‌കരണ ക്ലാസും കണ്ണൂര്‍ കിംസ് ശ്രീചന്ദ് ഹോസ്‌പിറ്റലിലെ ഓര്‍ത്തോ, ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളിലെ ഡോക്‌ടര്‍മാരുടെ നേതൃത്വത്തില്‍ കുടിയാന്മല കാരുണ്യ ക്ലിനിക്കില്‍ നടന്നു. നൂറിലേറെ ആളുകള്‍ പങ്കെടുത്ത ക്യാമ്പ് ഏരുവേശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ശ്രീധരന്‍ ഉദ്‌ഘാടനം ചെയ്‌തു.




