
പയ്യന്നൂര്‍: കനത്ത മഴയില്‍ പയ്യന്നൂരില്‍ പരക്കെ നാശനഷ്‌ടം. വെള്ളൂര്‍ കിഴക്കുമ്പാട് പുലര്‍ച്ചെ രണ്ട് മണിയോടെ ഉണ്ടായ ശക്‌തമായ കാറ്റില്‍ മരങ്ങള്‍ വീണ് റോഡ് ഗതാഗതം തടസ്സപ്പെടുകയും എച്ച്‌ടി, എല്‍ടി വൈദ്യുത ലൈന്‍ തകരാറിലാവുകയും ചെയ്‌തു. പയ്യന്നുര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസസ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് റോഡിന്റെ പല ഭാഗങ്ങളിലായ് കടപുഴകി വീണ മരങ്ങള്‍ മുറിച്ച് മാറ്റി രാവിലെയോടെ ഗതാഗതം പുനസ്‌ഥാപിച്ചു. കാങ്കോല്‍ കൊളേക്കര പാലത്തിനടുത്ത് യുബി സി കമ്പനിയുടെ ഒരു ഭാഗത്തെ മേല്‍ക്കൂര കാറ്റില്‍ റോഡില്‍ വീണതിനാല്‍ പാലം വരെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരുന്നു. പയ്യന്നൂരില്‍ നിന്നും എത്തിയ ഫയര്‍ ഫോര്‍സ് യൂണിറ്റുകള്‍ കാങ്കോല്‍ സബ് സ്‌റ്റേഷന്‍ റോഡിലേക്കും വെള്ളൂര്‍ കൊടക്കത്ത് അറ റോഡിലേക്കും വീണ മരങ്ങള്‍ മണിക്കൂറുകള്‍കൊണ്ട് മുറിച്ച് നീക്കിയാണ് ഗതാഗതം പുനഃസ്‌ഥാപിച്ചത്.



