പാനൂര്‍: കൈവേലിക്കല്‍ സ്വദേശി കെ ആദിഷ് രാജ് (21)നെതിരെ കാപ്പ ചുമത്തി കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇയാളെ അറിയപ്പെടുന്ന റൗഡി ആയി പ്രഖ്യാപിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പാനൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വധശ്രമം, സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, അടിപിടി തുടങ്ങി നാലോളം കേസുകളില്‍ പ്രതിയാണ് ആദിഷ്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡിഐജിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.




