
സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 2800 അടി ഉയരത്തില്‍ കിടക്കുന്ന ചെറുപുഴ ഗ്രാമപ്പഞ്ചായത്തിലെ തിരുമേനിക്കടുത്ത മലയാണ് കൊറാളി. ഇവിടെ ഒറ്റപ്പെട്ട് താമസിക്കുന്ന, രാപ്പകല്‍ കൃഷിയില്‍ ജീവിക്കുന്ന ഒരു യുവ കര്‍ഷകനുണ്ട്. പേര് നട്ടിയില്‍ പ്രസാദ്. ആവശ്യത്തിന് ഗതാഗത സൗകര്യപോലുമില്ലാത്ത ഈ മലമുകളില്‍ അദ്ദേഹവും ഭാര്യയായ ഗിരിജപ്രസാദിന്റെയും അധ്വാനഫലമായി വര്‍ഷം തോറും ടണ്‍ കണക്കിന് പച്ചക്കറികളാണ് ഉല്‍പ്പാദിപ്പിച്ച് വരുന്നത്.
പന്നിയുള്‍പ്പെടെയുള്ള വന്യജീവികളോട് മല്ലടിച്ച് കൃഷിയെ സംരക്ഷിക്കാന്‍ അഞ്ചോളം പട്ടികളും കൂട്ടിനുണ്ട്. തന്റെ രണ്ടേക്കര്‍ കൃഷിയിടത്തിനു പുറമെ അന്യദേശത്ത് നിന്ന് അവിടെ വന്ന് സ്‌ഥലം വാങ്ങിയ കര്‍ഷകരുടെ 18 ഏക്കറോളം സ്‌ഥലവും പരിപാലിക്കുന്നത് പ്രസാദ് ആണ്. രാവും പകലും കൃഷിയിടത്തിലുള്ള പ്രസാദ് പുറം ലോകവുമായി ബന്ധപ്പെടുന്നത് മാസത്തില്‍ ഒരു തവണ അരിപോലുള്ള ആഹാരസാധനങ്ങള്‍ വാങ്ങാനാകും. കഴിഞ്ഞ വര്‍ഷം ടണ്‍ കണക്കിന് തക്കാളി ഉല്‍പ്പാദിപ്പിച്ച് ജനശ്രദ്ധ പിടിച്ചു പറ്റിയ പ്രസാദിന്റെ ദീര്‍ഘകാലത്തെ ആഗ്രഹം കൊറാളിയില്‍ നെല്‍ കൃഷികൂടി ചെയ്ുയക എന്നതായിരുന്നു. ആ ആഗ്രഹവും ഈ വര്‍ഷം സാക്ഷാല്‍ക്കരിക്കപ്പെട്ട സന്തോഷത്തിലാണ് പ്രസാദ്. നേല്‍പ്പാടമില്ലാത്ത ചെറുപുഴ പഞ്ചായത്തിന് ഒരു തിലകക്കുറിയായി മാറിയിരിക്കുകയാണ് മലമുകളിലെ ഈ നേല്‍പ്പാടം. ഉമ നെല്‍വിത്ത് ഉപയോഗിച്ചാണ് കൃഷി ചെയ്‌തതെന്നും കതിര്‍ വിരിയാന്‍ തുടങ്ങിയെന്നും കൃഷിയിടം സന്ദര്‍ശിച്ച് മാര്‍ണ്മനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ചെറുപുഴ കൃഷിഭവനിലെ കൃഷി അസിസ്‌റ്റന്റ് സുരേഷ് കുറ്റൂര്‍ പറഞ്ഞു.
സിജി കട്ടക്കയം
ചെറുപുഴ



