പയ്യാവൂര്‍: കേരളോദയ വായനശാല, കേരളോദയ ബാലവേദി, നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയല്‍ യുപി സ്‌കൂള്‍ എന്നിവയുടെ സംയുക്‌താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബഷീര്‍ ദിനാചരണ പരിപാടികള്‍ സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു ഓലിയ്‌ക്കല്‍ ഉദ്‌ഘാടനം ചെയ്‌തു. ഏരുവേശി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സോജന്‍ കാരാമയില്‍ അധ്യക്ഷത വഹിച്ചു. യുപി സ്‌കൂള്‍ മുഖ്യാധ്യാപിക ഷാന്റി തോമസ് ബഷീര്‍ ചിത്രഗാലറി ഉദ്‌ഘാടനം ചെയ്‌തു. ബഷീര്‍ കഥാപാത്രങ്ങളുടെ വേഷപ്പകര്‍ച്ച, ചിത്രരചന, ബഷീര്‍ പുസ്‌തക പ്രദര്‍ശനം, ചിത്ര പ്രദര്‍ശനം എന്നിവയുമുണ്ടായിരുന്നു. വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കേരളോദയ വായനശാല സെക്രട്ടറി സാവിയോ ഇടയാടിയില്‍ വിതരണം ചെയ്‌തു.




