
കല്‍പ്പറ്റ: മേപ്പാടി കള്ളാടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ഓടിയെത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം സജീവമായി വിഖായ പ്രവര്‍ത്തകരും കര്‍മ്മരംഗത്ത് നിറഞ്ഞുനിന്നു. ദുരന്ത വാര്‍ത്ത കേട്ടയുടന്‍ വിഖായാ വയനാട് ജില്ലാ ചെയര്മാന് ഫൈസല്‍ മുട്ടിലിന്റെയും ജില്ലാ കണ്‍വീനര്‍ ഇബ്രാഹിം തരുവണയുടേയും നേതൃത്വത്തില്‍ മുപ്പതോളം വിഖായ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.
ഇന്നലെയും മുപ്പതോളം വിഖായാ പ്രവര്‍ത്തകര്‍ അതിരാവിലെ സ്ഥലത്തെത്തുകയും മണ്ണിടിച്ചിലില്‍ തകര്‍ന്ന് വീട്ക്ല ീന് ചെയ്യല്‍ ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. വിഖായാ സംസ്ഥാന ചെയര്മാന് മുഹിയുദ്ദീന് കുട്ടി യമാനി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് നൗഷീര്‍ വാഫി വെങ്ങപ്പള്ളി, ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി , ഹനീഫ കമ്പളക്കാട് എന്നിവര്‍ സന്ദര്‍ശിച്ചു



