
ലണ്ടന്‍: ചെക്കിന്റെ കാരോലിന മുചോവ വിമ്പിള്‍ഡണ്‍ ടെന്നീസ് ഗ്രാന്‍സ്ലാം വനിതാ സിംഗിള്‍സ് ഫൈനലില്‍ കടന്നു. യു.എസിന്റെ കൊകോ ഗൗഫിനെയാണു മുചോവ സെമി ഫൈനലില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-2, 1-6, 7-6 (12-10).
മുചോവയുടെ കന്നി വിമ്പിള്‍ഡണ്‍ ഫൈനലാണിത്. രണ്ട് ഗ്രാന്‍സ്ലാം കിരീടങ്ങളുടെ ഉടമയായ കൊകോ ടൈ ബ്രേക്കറില്‍ 4-1 നു പിന്നില്‍നിന്ന ശേഷം തിരിച്ചടിച്ചതു മത്സരം ആവേശകരമാക്കി. പത്താം സീഡായ മുചോവ നാല് ഗ്രാന്‍സ്ലാമുകളുടെയും സെമിയില്‍ കളിച്ചിട്ടുണ്ടെങ്കിലും രണ്ടുവട്ടം മാത്രമാണു ഫൈനലില്‍ കടന്നത്. 2023 ലെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ഇഗാ സ്വിയാടെകിനോടു തോറ്റു. നാളെയാണ് ഫൈനല്‍.
പുരുഷ സിംഗിള്‍സില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ് സെമിയില്‍ കടന്നു. യു.എസിന്റെ ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെയാണു സ്വരേവ് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 4-6, 4-6, 2-6. ബ്രിട്ടന്റെ ആര്‍തര്‍ ഫ്രേയും സെമിയില്‍ കടന്നു. ഇറ്റലിയുടെ ഫാബിയോ കോബോളിയെയാണു ഫ്രേ മറികടന്നത്. സ്‌കോര്‍: 4-6, 6-7 (4/7), 0-6.
ഇന്നു നടക്കുന്ന സെമിയില്‍ ഫ്രേ സ്വരേവിനെയും ലോക ഒന്നാം നമ്പര്‍ ഇറ്റലിയുടെ യാനിക് സിന്നര്‍ മുന്‍ ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നോവാക് ജോക്കോവിച്ചിനെയും നേരിടും.
കാനഡയുടെ ഫെലിക്‌സ് ഔഗര്‍ അലിയാസിമെയെ മാരത്തണ്‍ പോരാട്ടത്തില്‍ തോല്‍പ്പിച്ചാണു ജോക്കോ മുന്നേറിയത്. അഞ്ച് മണിക്കൂര്‍ 15 മിനിറ്റ് കൊണ്ടാണു മത്സരം അവസാനിച്ചത്. ജര്‍മനിയുടെ യാന്‍ ലെനാഡ് സ്‌ട്രഫിനെയാണു സിന്നര്‍ തോല്‍പ്പിച്ചത്. നിലവിലെ ചാമ്പ്യന്‍ ഇഗ സ്വിയാടെക്, ഒന്നാം നമ്പര്‍ ആര്യാന സബാലങ്ക, യെലേന റൈബാകിന എന്നിവര്‍ പുറത്തായതോടെ വിമ്പിള്‍ഡണില്‍ പുതിയ ചാമ്പ്യനെ ഉറപ്പായിരുന്നു.




