
നടി ഗായത്രി സുരേഷ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച പുതിയ മഴ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. കറുപ്പും ചുവപ്പും ചേര്‍ന്ന നിറത്തിലുളള ലോങ് സ്‌കര്‍ട്ടിലും ബ്ലൗസിലുമാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി ആരാധകര്‍ ചിത്രങ്ങള്‍ക്ക് കമന്റും ലൈക്കുമായി എത്തി.
2015-ല്‍ പുറത്തിറങ്ങിയ ' ജമ്‌ന പ്യാരി' എന്ന ചിത്രത്തിലൂടെയായിരുന്നു ഗായത്രിയുടെ സിനിമയിലേക്കുളള അരങ്ങേറ്റം. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് താരം എത്തിയത്. പിന്നീട് ' ഒരേ മുഖം', ' ഒരു മെക്‌സിക്കന്‍ അപാരത' , ' സഖാവ്' , തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. മലയാളത്തിന് പുറമെ തെലുങ്കിലും ഗായത്രി അഭിനയിച്ചിട്ടുണ്ട്.






