
ആലപ്പുഴ : ജി. സുധാകരനെതിരെ ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ രംഗത്ത്.സിപിഐഎം പ്രവര്‍ത്തകരെ സുധാകരന്റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസുകാര്‍ തല്ലിയെന്നും കള്ളക്കേസെടുത്തുവെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ക്ഷമിക്കുന്നതിന് പരിധിയുണ്ട്. ഇല്ലെങ്കില്‍ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്നും ജി സുധാകരന്റെ എംഎല്‍എ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചിൽ സംസാരിക്കുകയായിരുന്നു ആര്‍ നാസര്‍ .
ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും വോട്ട് ഒരുപോലെ നേടിയാണ് സുധാകരന്‍ ജയിച്ചത്. പോലീസുകാര്‍ മര്യാദയ്ക്ക് നില്‍ക്കണം. എംഎല്‍എ പറഞ്ഞാല്‍ കള്ളക്കേസ് എടുക്കാമോയെന്നും കള്ളക്കേസ് എടുത്ത പോലീസുകാരെ കൈകാര്യം ചെയ്യാന്‍ അറിയാമെന്നും ആർ നാസർ പറഞ്ഞു.
അമ്പലപ്പുഴയില്‍ ജി സുധാകരന്‍-സിപിഐഎം പോര് തുടരുന്നു. ജി സുധാകരന്റെ നാവില്‍ ആണി അടിക്കേണ്ടി വരുമെന്ന് സിപിഐഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി ശ്യാംജി പറഞ്ഞു. കഴുത ചില സമയത്തൊക്കെ കരഞ്ഞ് തീര്‍ക്കാറുണ്ട്. കഴുതയെപ്പോലെ കരഞ്ഞു തീര്‍ക്കുകയാണ് സുധാകരനെന്ന് ശ്യാംജി ആരോപിച്ചു. ചില ഊച്ചാളി കോണ്‍ഗ്രസുകാരാണ് സുധാകരന്റെ പ്രസംഗം കേട്ട് കയ്യടിക്കുന്നത്. സുധാകരന്‍ പിരിച്ച കോടികളുടെ കണക്ക് നാട്ടിലെ കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. അതിന് മറുപടി പറയാതെ മാറി നില്‍ക്കുകയാണ് സുധാകരനെന്നും ശ്യാംജി കൂട്ടിച്ചേര്‍ത്തു.






