
മിനീസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് ധന്യ മേരി വര്‍ഗീസും ഭര്‍ത്താവ് ജോണ്‍ ജേക്കബും. ഇപ്പോഴിതാ, മകന്‍ ജോഹാന് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് ജോണ്‍ ജേക്കബ്.
'' ഹാപ്പി ബര്‍ത്ത്‌ഡേ ജോഹാന്‍. നീ വളര്‍ന്നു വരുന്നത് കാണുന്നതാണ് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. നിന്റെ പുഞ്ചിരി ഏത് മുറിയെയും പ്രകാശിപ്പിക്കുന്നു, നിന്റെ ഊര്‍ജ്ജം ഞങ്ങളെ എപ്പോഴും സജീവമാക്കി നിര്‍ത്തുന്നു, നിന്റെ കുഞ്ഞുഹൃദയം ഞങ്ങളില്‍ അനന്തമായ സ്‌നേഹം നിറയ്ക്കുന്നു.
എപ്പോഴും വലിയ സ്വപ്നങ്ങള്‍ കാണുക, മനസ്സ് തുറന്ന് ചിരിക്കുക, നീയിപ്പോള്‍ ആയിരിക്കുന്നതുപോലെ തന്നെ അതിശയകരമായ ഒരു കൊച്ചു മിടുക്കനായി തുടരുക. ഈ വര്‍ഷം നിനക്ക് എണ്ണമറ്റ നല്ല അനുഭവങ്ങളും മനോഹരമായ ഓര്‍മ്മകളും ലോകത്തിലെ എല്ലാ സന്തോഷങ്ങളും നല്‍കട്ടെ. വാക്കുകള്‍ക്ക് പ്രകടിപ്പിക്കാന്‍ കഴിയുന്നതിലും അപ്പുറം ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു. ജന്മദിനാശംസകള്‍, ജോഹാന്‍'', എന്നാണ് ജോണ്‍ ജേക്കബ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അച്ഛനും അമ്മയ്ക്കുമൊപ്പമുളള ജോഹാന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
2012 ജനുവരി 9-നായിരുന്നു ധന്യയുടെയും ജോണിന്റെയും വിവാഹം. 2013-ലാണ് മകന്‍ ജനിക്കുന്നത്. ടെലിവിഷന്‍ സീരിയലുകള്‍ക്ക് പുറമെ ഏതാനും സിനിമകളിലും ജോണ്‍ ജേക്കബ് അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം കുറച്ചുകാലം അഭിനയരംഗത്തുനിന്ന് വിട്ടുനിന്ന ധന്യ, പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ 4-ലൂടെയും പരമ്പരകളിലൂടെയും വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തി.






