
കോഴിക്കോട്: ആരോഗ്യമുള്ള സമൂഹം കെട്ടിപ്പടുക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം സന്നദ്ധ സംഘടനകളുടെ പങ്ക് നിര്‍ണായകമാണെന്നു മന്ത്രി പി.കെ. ബഷീര്‍. ഐ.എം.ബി. സംസ്‌ഥാന പ്രതിനിധി സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവനസംഘങ്ങളെ ശാസ്‌ത്രീയ പരിശീലനവും സാങ്കേതിക പിന്തുണയും നല്‍കി കൂടുതല്‍ ശക്‌തിപ്പെടുത്തുകയും ജനകീയ ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാക്കുകയും വേണമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.ഐ.എം.ബി. സംസ്‌ഥാന പ്രസിഡന്റ് ഡോ.പി.എ. കബീര്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍.എം സംസ്‌ഥാന പ്രസിഡന്റ് ടി.പി. അബ്‌ദുള്ളക്കോയ മദനി മുഖ്യാതിഥിയായി.
ഡോ.ഹുസൈന്‍ മടവൂര്‍, എ.പി.അബ്‌ദുസമദ്, ഡോ.സുല്‍ഫിക്കര്‍ അലി, ഡോ.നൗഫല്‍ ബഷീര്‍, ജലീല്‍ മാമാങ്കര, ഷബീര്‍ എന്നിവര്‍ ആരോഗ്യ മേഖലയിലെ സമകാലിക വെല്ലുവിളികള്‍, ജീവിതശൈലി രോഗങ്ങള്‍, പാലിയേറ്റീവ് കെയര്‍, പ്രതിരോധ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. ആബിദ ഫാറൂഖിയെ മന്ത്രി പി.കെ.ബഷീര്‍ ആദരിച്ചു.






