
നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമാണ് ദിയ കൃഷ്ണ. അശ്വിന്‍ ഗണേശ് ആണ് ദിയയുടെ ഭര്‍ത്താവ്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും മകന്‍ ഓമിയുടെ ഒന്നാം ജന്മദിനം. ഓമിയ്ക്ക് പിറന്നാള്‍ ആശംസിച്ച് കൃഷ്ണകുമാറിന്റെ ഫാമിലിയിലെ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
ഇപ്പോഴിതാ, മകന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ദിയ കൃഷ്ണ. ഓമിയ്ക്ക് വേണ്ടി ദിയയുടെ ഫാമിലി ഒരുക്കിയ സര്‍പ്രൈസ് പാര്‍ട്ടിയുടെ ചിത്രങ്ങളാണ് ദിയ പങ്കിട്ടത്.
2024 സെപ്റ്റംബര്‍ 5-നായിരുന്നു ദിയ കൃഷ്ണയുടെയും അശ്വിന്‍ ഗണേശിന്റെയും വിവാഹം. 2025 ജൂലൈ 5ന് ആണ് ഓമി ജനിക്കുന്നത്. നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് കുഞ്ഞിന്റെ യഥാര്‍ത്ഥ പേര്.






