
കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍കോളേജില്‍ വിദ്യാര്‍ത്ഥി നിതിന്‍രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി എം.കെ. റാമിന്റെ മൂന്‍കൂര്‍ ജാമ്യം സുപ്രീംകോടതിയും തള്ളി. നേരത്തേ തലശ്ശേരി കോടതിയും ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് റാം സുപ്രീംകോടതിയെ സമീപിച്ചത്. ക്ലാസ്സ് മുറിയില്‍ മറ്റുകുട്ടികളുടെ മുന്നില്‍വെച്ച് അദ്ധ്യാപകന്‍ നിതിനെ നിരന്തരം ജാത്യാക്ഷേപം അടക്കമുള്ള അധിക്ഷേപം നടത്തിയെന്ന് മറ്റു വിദ്യാര്‍ത്ഥികളുടെ തന്നെ മൊഴി വ്യക്തമാക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.
അന്ന് നടപടിയെടുത്തിരുന്നെങ്കില്‍ പ്രതിഫലം മറ്റൊന്നാകുമായിരുന്നെന്നും കോടതി വിലയിരുത്തി. ക്ലാസ്സ്മുറിയില്‍ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചാല്‍ എന്തായിരിക്കും പ്രത്യാഘാതമെന്ന് ഇതിലൂടെ മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു. താന്‍ ജാതിഅധിക്ഷേപം നടത്തിയിട്ടില്ലെന്ന റാമിന്റെ വാദം കോടതി തള്ളുകയും ചെയ്തു. സുപ്രീംകോടതി കൂടി ജാമ്യാപേക്ഷ തള്ളിയതോടെ കണ്ണൂര്‍ പോലീസിന് ഇനി റാമിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസ്സമില്ലാതായിട്ടുണ്ട്. അതേസമയം റാം ഇപ്പോഴും ഒളിവില്‍ തന്നെയാണ്.
മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകാടതി കൂടി തള്ളിയതോടെ റാം ഇനി നിയമത്തിന് മുന്നില്‍ കീഴടങ്ങുമോ അതോ പോലീസ് അറസ്റ്റ ചെയ്യുമോ എന്ന കാര്യത്തിലാണ് വ്യക്തത വരാനുള്ളത്. നേരമത്ത നിതിന്‍ രാജിന്റെ കുടുംബം റാമിന്റെ മൂന്‍കൂര്‍ജാമ്യാപേക്ഷയെ എതിര്‍ത്ത് തടസ്സഹര്‍ജി നലകിയിരുന്നു. ഇതും സുപ്രീംകോടതി കണക്കിലെടുത്തു. 2026 ഏപ്രിലിലാണ് കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ മരണമടഞ്ഞത്.






