
പത്തനംതിട്ട: കണ്ഠരര് ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയാക്കുമെന്ന് സൂചനകൾ. ദേവസ്വം ബോർഡിൽ ഭൂരിപക്ഷം അംഗങ്ങളും ബ്രഹ്മദത്തനെ തന്ത്രിയാക്കുന്നത് അനുകൂലിക്കുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. അങ്ങനെയെങ്കിൽ തീരുമാനം ഹൈക്കോടതിയെ അറിയിക്കും. വിഷയത്തിൽ ഹൈക്കോടതിയുടെ ദേവസ്വം ബഞ്ചായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്.
ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ നേരത്തെ തന്നെ താഴമൺ തന്ത്രി കുടുംബത്തെ അനുകൂലിച്ച് രംഗത്തുവന്നിരുന്നു. കുടുംബത്തെ അപകീർത്തിപ്പെടുത്തേണ്ടതില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ, മകനെ തന്ത്രിയാക്കണം എന്ന കണ്ഠരര് രാജീവരുടെ കത്തിനെ കുറിച്ച് അന്തിമ തീരുമാനമെടുക്കാതെയായിരുന്നു കഴിഞ്ഞ ബോർഡ് യോഗം അവസാനിച്ചത്. വിഷയത്തിൽ കോടതിയുടെ അഭിപ്രായം തേടാനായിരുന്നു ഔദ്യോഗിക തീരുമാനം.
കേസുകളിൽ ഉൾപ്പെട്ടതിനാൽ മകന് തന്ത്രി സ്ഥാനം നൽകണമെന്നായിരുന്നു രാജീവരര് കത്തിലൂടെ ആവശ്യപ്പെട്ടത്. നിലവിൽ കണ്ഠരര് മോഹനരുടെ മകൻ മഹേഷ് മോഹനരരാണ് ശബരിമല തന്ത്രി.






