
കണ്ണൂര്‍ : രക്ഷിതാക്കൾ പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ട് യുവാവ്. കണ്ണൂർ ആയിക്കരയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. മകൻ അഭിഷേക് ലഹരിയ്ക്ക് അടിമയാണെന്ന് കുടുംബം പറയുന്നു.
ഒരു മുറിയ്ക്കാണ് അഭിഷേക് ഇന്ന് പുലർച്ചയോടെ തീയിട്ടത്. പിന്നീട് താഴെയുള്ള മുറികളിലേക്ക് തീ പടരുകയായിരുന്നു. മകൻ ഭക്ഷണം കഴിക്കാൻ എന്ന പേരിൽ പണം വാങ്ങാറുണ്ടായിരുന്നു. പണം നൽകിയില്ലെങ്കിൽ സ്വന്തം അമ്മയെ ഭീഷണിപ്പെടുത്തി പണം വാങ്ങി പോകുകയാണ് പതിവെന്നും പിതാവ് പറയുന്നു.
ലഹരിക്കടിമയായ അഭിഷേകിനെ ഇതിന് മുൻപും മപാലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാലും വീണ്ടും കുടുംബത്തിന് നേരെ അഭിഷേക് ആക്രമണം തുടരുകയായിരുന്നു. അഭിഷേകിന്റെ ഭീഷണി ഭയന്ന് അനുജൻ അടക്കമുള്ളവർ മറ്റൊരു വീട്ടിലാണ് കഴിയുന്നത്.






