
രാജ്യത്തെ സ്കൂളുകളിലും കോളേജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കി ഉടൻ നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ആരോഗ്യ സംരക്ഷണം, കുട്ടികളുടെ സുരക്ഷ, വ്യക്തിബന്ധങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ലൈംഗികത, പ്രത്യുത്പാദന ആരോഗ്യം, കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ എന്നിവ സംബന്ധിച്ച് രാജ്യവ്യാപകമായി ശാസ്ത്രീയവും കൃത്യവുമായ ബോധവൽക്കരണ പദ്ധതി തയ്യാറാക്കണമെന്ന് രണ്ട് വർഷം മുൻപ് സുപ്രീം കോടതി നിർദേശിച്ചിരുന്നു.






