തിരുവനന്തപുരം: ഇംഗ്ലീഷ് ക്ലാസിൽ അക്ഷരങ്ങൾ വേഗം എഴുതാത്തതിനെത്തുടർന്ന് ചൂരൽ കൊണ്ട് അടിച്ചെന്നാണു പരാതി. അധ്യാപികയുടെ മര്‍ദ്ദനത്തില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കൈവിരലിന് പരുക്കേറ്റത്. കടയ്ക്കാവൂര്‍ കവലയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്കാണ് മര്‍ദ്ദനമേറ്റത്. കവലയൂർ വെൺപാലവട്ടം കോണത്തു വീട്ടിൽ സുനിൽ–സന്ധ്യ ദമ്പതികളുടെ മകൾ സാന്ദ്രയ്ക്കാണ് പരുക്കേറ്റത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. വെള്ളിയാഴ്ച വൈകിട്ട് റിനി എന്ന അധ്യാപികയാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ഒരു കുട്ടിയെയും ഇത്തരത്തില്‍ ഉപദ്രവിക്കരുതെന്നും തങ്ങള്‍ക്ക് നീതി കിട്ടുന്നതുവരെ നിയമപരമായി പോരാടുമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. മര്‍ദ്ദനത്തില്‍ കുട്ടിയുടെ വലത് കൈവിരലിന് പരിക്കേറ്റിട്ടുണ്ട്. ഭയം കാരണം കുട്ടി ആദ്യം ഈ വിവരം വീട്ടില്‍ പറഞ്ഞിരുന്നില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
പിറ്റേന്ന് വിരലില്‍ നീര് കണ്ട് ചോദിച്ചപ്പോഴാണ് അധ്യാപിക മര്‍ദ്ദിച്ച കാര്യം പുറത്തറിഞ്ഞത്. കൈവിരലിലെ ലിഗമെന്റിനാണ് കുട്ടിക്ക് പരിക്ക് സംഭവിച്ചത്. വിരലിന് ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ കയ്യില്‍ നിലവില്‍ പ്ലാസ്റ്ററിട്ടിരിക്കുകയാണ്. മര്‍ദ്ദനമേറ്റ ദിവസം കുട്ടിക്ക് കടുത്ത പനി ബാധിച്ചതായും പരാതിയിലുണ്ട്. കടക്കാവൂര്‍ പൊലീസിലും സാമൂഹ്യ ക്ഷേമ വകുപ്പിലുമാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്.
അതേസമയം ക്ലാസിൽ ബഹളം വച്ചതിനെത്തുടർന്ന് എല്ലാ കുട്ടികൾക്കും അടി കൊടുത്ത കൂട്ടത്തിൽ സാന്ദ്രയെയും അടിച്ചതാണെന്നും മറ്റ് സംഭവങ്ങൾ എന്താണെന്നു പരിശോധിക്കുമെന്നും ഇന്ന് ഇതുസംബന്ധിച്ച് കുട്ടിയുടെ രക്ഷിതാക്കളുമായി സ്കൂളിൽ പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്നും ഹെഡ്മിസ്ട്രസ് എ.പി.ശ്രീകല പറഞ്ഞു.

Comments