സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നൽകി. മല്ലേലിൽ ശ്രീധരൻ നായർ നൽകിയ കേസിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മുൻ പി.എയും മൂന്നാം പ്രതിയുമായിരുന്ന ടെന്നി ജോപ്പന് ആശ്വാസമായ ഉത്തരവ്.
സരിത നായർക്ക് പണം നൽകാൻ ടെന്നി ജോപ്പൻ സമ്മർദം ചെലുത്തിയെന്ന ശ്രീധരൻ നായരുടെ മൊഴിയെ തുടർന്നാണ് കേസിൽ പ്രതിചേർത്തത്. ഈ കേസിൽ ടെന്നി ജോപ്പൻ അറസ്റ്റിലായിരുന്നുവെന്നും, സോളാർ കേസിൽ ഉമ്മൻചാണ്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഏക അറസ്റ്റും അതായിരുന്നുവെന്നും ശ്രദ്ധേയമാണ്.
ടെന്നി ജോപ്പനെതിരായ കേസ് തുടരാൻ താത്പര്യമില്ലെന്നും വിഷയം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയെന്നും ശ്രീധരൻ നായർ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെയാണ് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ കോടതി അനുമതി നൽകിയത്. കോന്നി ജെഎഫ്എംസി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ ആരംഭിച്ചിരുന്നില്ല. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ടെന്നി ജോപ്പൻ ഹൈക്കോടതിയെ സമീപിച്ചത്.

Comments