ചെന്നൈ: പങ്കാളിയോടുള്ള സ്നേഹമോ വിശ്വാസമോ കാരണം സ്വകാര്യ ചിത്രങ്ങളോ വീഡിയോകളോ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി പങ്കുവയ്ക്കരുതെന്ന് യുവതികൾക്കും പെൺകുട്ടികൾക്കും മുന്നറിയിപ്പുമായി മദ്രാസ് ഹൈക്കോടതി. ബ്ലാക്ക്‌മെയിൽ ചെയ്ത് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ശരിവെച്ചുകൊണ്ടുള്ള വിധിയിലാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
ജസ്റ്റിസുമാരായ എൻ. ആനന്ദ് വെങ്കിടേഷും കെ.കെ. രാമകൃഷ്ണനും ഉൾപ്പെട്ട ബെഞ്ച്, "ഒരു നിമിഷത്തെ തെറ്റായ വിശ്വാസം ജീവിതകാലം മുഴുവൻ ദുരിതത്തിന് കാരണമാകരുത്"െന്ന് ചൂണ്ടിക്കാട്ടി. ഒരിക്കൽ സ്വകാര്യ ചിത്രങ്ങളോ വീഡിയോകളോ മറ്റൊരാളുടെ കൈവശമാകുമ്പോൾ അവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നും കോടതി വ്യക്തമാക്കി.
ഇത്തരം ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ഇരയുടെ സ്വകാര്യത, അന്തസ്, മാനസികാരോഗ്യം എന്നിവയ്ക്ക് നികത്താനാകാത്ത ആഘാതം സൃഷ്ടിക്കുമെന്നും, പിന്നീട് നിയമപരമായ പരിഹാരം തേടുന്നതിനേക്കാൾ മുൻകരുതൽ സ്വീകരിക്കുന്നതാണ് ഉചിതമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഡിജിറ്റൽ കാലഘട്ടത്തിൽ ചില സാമൂഹികവിരുദ്ധർ യുവതികളുടെ വിശ്വാസവും വൈകാരികമായ ദൗർബല്യവും മുതലെടുത്ത് സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കുന്ന പ്രവണത വർധിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. വ്യാജ വാഗ്ദാനങ്ങൾ, വഞ്ചന, വൈകാരിക സമ്മർദം എന്നിവയിലൂടെ ദൃശ്യങ്ങൾ നേടിയ ശേഷം അവ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇരകളെ നിരന്തരം ചൂഷണം ചെയ്യുന്നതായും കോടതി നിരീക്ഷിച്ചു.
സ്വകാര്യതയും വ്യക്തിമാനവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിക്കുന്നതിനിടെ, ആദാമും ഹവ്വയും ഇലകൾ കൊണ്ട് ശരീരം മറച്ച ബൈബിൾ പരാമർശവും കോടതി വിധിയിൽ ഉദ്ധരിച്ചു. വസ്ത്രധാരണം ശാരീരിക ആവശ്യകത മാത്രമല്ല, മനുഷ്യന്റെ അന്തസ്സിന്റെയും സാമൂഹിക മര്യാദയുടെയും ഭാഗമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ ജോലിയും വിവാഹവും വാഗ്ദാനം ചെയ്ത് വിശ്വാസത്തിൽ ആക്കിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും, രഹസ്യമായി സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയുടെ അപ്പീലാണ് കോടതി പരിഗണിച്ചത്. കേസിൽ പ്രതിക്ക് വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു.

Comments