കൊച്ചി: അന്‍സിബ ഹസന്‍റെ പരാതിയില്‍ നടന്‍ ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം. എറണാകുളം സെഷന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്‍സിബയുടെ പരാതിയില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കടവന്ത്ര പോലീസ് ടിനി ടോമിനെതിരെ കേസെടുത്തത്.
കഴിഞ്ഞ മാസം 30നാണ് അൻസിബയുടെ പരാതിയില്‍ കേസെടുക്കാന്‍ എറണാകുളം ജില്ല സെഷൻസ് കോടതി നിര്‍ദ്ദേശിച്ചത്. അന്‍സിബയ്ക്കെതിരെ നടത്തിയ വർഗീയ പരാമർശത്തിൽ കേസെടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്.അമ്മ സംഘടനയുടെ മീറ്റിംഗുകളിലും റിഹേഴ്‌സല്‍ ക്യാമ്പുകളിലുംവച്ച് ടിനി ടോം തനിക്കെതിരെ അശ്ലീല പരാമര്‍ശങ്ങളും ലൈംഗികച്ചുവയുള്ള അധിക്ഷേപങ്ങളും നടത്തിയെന്നാണ് അന്‍സിബയുടെ പരാതിയില്‍ പറയുന്നത്."ജിഹാദി' എന്നും "മതതീവ്രവാദി' എന്നും നടിയെ വിളിച്ച് ആക്ഷേപിച്ചതായും നടന്‍റെ ഡ്രൈവറെ മതം മാറ്റാന്‍ അന്‍സിബ ശ്രമിച്ചുവെന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തിയതായും പരാതിയിലുണ്ട്.
അതേസമയം അൻസിബ ഹസൻ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുത്തിരുന്നില്ല. നടി നീന കുറുപ്പ് അടക്കമുള്ള സാക്ഷികള്‍ ടിനി ടോം അധിക്ഷേപിച്ചതായി കൃത്യമായി മൊഴി നല്‍കിയിട്ടും എന്തുകൊണ്ടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതെന്ന് കോടതി ചോദിച്ചിരുന്നു. തുടർന്ന് അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയാണ് അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ ആവശ്യപ്പെട്ടത്. കേസിന്റെ പശ്ചാത്തലത്തിൽ ടിനി ടോമിനെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നു. അതിനിടയിലാണ് ടിനി ടോം മുൻകൂർ ജാമ്യം തേടിയത്.
കേസിൽ ടിനി ടോമിനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കാൻ തുടങ്ങിയ വകുപ്പുകളിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സ്ത്രീകളോടുള്ള മോശം പെരുമാറ്റം (Bns 74), ലൈംഗിക സൂചനയോടെയുള്ള പരാമർശം(Bns 75), സ്ത്രീകൾക്കെതിരായ അശ്ലീല പ്രയോഗം( Bns79), മത സ്പർദ്ധ വളർത്തൽ (Bns 299), മതവികാരം വൃണപ്പെടുത്താൽ(Bns 302) തുടങ്ങിയ വകുപ്പുകളാണ് നിലവിൽ ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്.

Comments