തിരുച്ചിറപ്പള്ളി: കടയിലേക്ക് ഭക്ഷണം എത്തിക്കാൻ വൈകിയതിനെ തുടർന്ന് ഭാര്യയെ ആശുപത്രിയിൽ കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തിരുച്ചിറപ്പള്ളി ധീരൻനഗർ സ്വദേശിനി കവിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സമ്പത്ത് കുമാറിനെ ഉറയൂർ പൊലീസ് അറസ്റ്റ് ചെയ്തു.
പാൻ ഷോപ്പ് നടത്തുന്ന സമ്പത്ത് കുമാറിന് എല്ലാ ദിവസവും ഉച്ചഭക്ഷണം എത്തിച്ചുനൽകിയിരുന്നത് ഭാര്യ കവിതയായിരുന്നു. സംഭവദിവസം ഭക്ഷണം എത്താൻ വൈകിയതിനെ തുടർന്ന് സമ്പത്ത് വീട്ടിലെത്തി ഇരുമ്പ് വടി ഉപയോഗിച്ച് കവിതയുടെ തലയ്ക്ക് അടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
തുടർന്ന് സമ്പത്ത് തന്നെയാണ് കവിതയുടെ വീട്ടുകാരെ ഫോണിൽ വിവരം അറിയിച്ചത്. വീട്ടുകാർ എത്തി ഗുരുതരമായി പരിക്കേറ്റ കവിതയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ പിന്നീട് രാത്രിയിൽ ആശുപത്രിയിലെത്തിയ സമ്പത്ത് കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് കവിതയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നടക്കം വിവിധ വശങ്ങൾ പരിശോധിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയായ സമ്പത്ത് കുമാർ പൊലീസ് കസ്റ്റഡിയിലാണ്.

Comments