അറ്റ്ലാന്റ: ലോകകപ്പിന്റെ രണ്ടാം സെമിഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ന്യൂയോർക്കിൽ നടക്കുന്ന ഫൈനലിൽ സ്പെയിനിന്റെ എതിരാളികളായി ആരെത്തുമെന്നറിയാൻ ഫുട്ബോൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.ലോകകപ്പിൽ അർജന്റീനയും ഇംഗ്ലണ്ടും അവസാനമായി ഏറ്റുമുട്ടിയത് 1986-ലെ സെമിഫൈനലിലായിരുന്നു. ഡിയേഗോ മറഡോണയുടെ വിവാദമായ 'ദൈവത്തിന്റെ കൈ' ഗോളും 2-1ന് അർജന്റീന നേടിയ ജയവും ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായങ്ങളിലൊന്നായി ഇന്നും ഓർമ്മിക്കപ്പെടുന്നു.
ടൂർണമെന്റിലുടനീളം സ്ഥിരതയില്ലാത്ത പ്രകടനം കാഴ്ചവെച്ചെങ്കിലും ലയണൽ മെസിയുടെ വ്യക്തിഗത മികവാണ് അർജന്റീനയെ സെമിവരെ എത്തിച്ചത്. പ്രതിരോധത്തിലെ പിഴവുകൾ ടീമിന് പലപ്പോഴും വെല്ലുവിളിയായിട്ടുണ്ട്.
മറുവശത്ത്, ശരാശരിക്ക് മുകളിലുള്ള പ്രകടനത്തോടെയാണ് ഇംഗ്ലണ്ട് സെമിയിലേക്ക് മുന്നേറിയത്. ജൂഡ് ബെല്ലിങ്ഹാമും ഹാരി കെയ്നും നിർണായക മത്സരങ്ങളിൽ ഇംഗ്ലണ്ടിന്റെ വിജയശിൽപികളായി.
ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ തോൽപിച്ചാണ് അർജന്റീന സെമിയിലെത്തിയത്. നോർവേയെ മറികടന്നാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. നോർവേക്കെതിരായ മത്സരത്തിനിടെ മധ്യനിര താരം ഡെക്ലൻ റൈസിന് പരിക്കേറ്റത് ആശങ്കയുണ്ടാക്കിയെങ്കിലും, സെമിയിൽ റൈസ് കളിക്കുമെന്ന് പരിശീലകൻ തോമസ് ടുഷെൽ വ്യക്തമാക്കി.

Comments