കോട്ട: പ്രസവത്തോടെ വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ദയാവധം തേടി രാഷ്ട്രപതിയെ സമീപിച്ച് അഞ്ച് അമ്മമാര്‍. രാജസ്ഥാനിലെ കോട്ടയില്‍ ഉണ്ടായ ഞെട്ടിക്കുന്ന സംഭവത്തില്‍ ഇവര്‍ ഡയാലിസിസിന് വിസമ്മതിക്കുകയും ഒന്നുകില്‍ വൃക്കമാറ്റിവെയ്ക്കുക അല്ലെങ്കില്‍ ദയാവധം അനുവദിക്കുക എന്നാണ് ഇവരുടെ കുടുംബം രാഷ്ട്രപതിക്ക് എഴുതിയ കത്തില്‍ പറഞ്ഞിരിക്കുന്നത്. കോട്ടയിലെ ന്യൂ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ഇവര്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ 68 ദിവസത്തിനിടെ ഈ സ്ത്രീകള്‍ 32 തവണ ഡയാലിസിസിന് വിധേയരായിട്ടുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഡയാലിസിസ് തുടരാന്‍ വിസമ്മതിച്ച അഞ്ചുപേരും, വൃക്ക മാറ്റിവെക്കല്‍ അല്ലെങ്കില്‍ മരണം എന്ന ആവശ്യം ഉന്നയിച്ച് സ്പീഡ് പോസ്റ്റ് വഴിയാണ് ദ്രൗപദി മുര്‍മുവിന് നിവേദനം അയച്ചത്. വൃക്ക മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ജില്ലാ അധികാരികള്‍ക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ ഫലമൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കത്തയച്ചത്.
അതേസമയം ഈ അഞ്ച് അമ്മമാരും ഡിസ്ചാര്‍ജ് ചെയ്യാന്‍ പാകത്തില്‍ പൂര്‍ണ്ണ ആരോഗ്യവതികള്‍ ആണെന്നും ഒപി (ഔട്ട്‌പേഷ്യന്റ്) വിഭാഗം വഴി ഇവര്‍ക്ക് ഡയാലിസിസ് ചെയ്യാവുന്നതാണെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ദിവസേന കുറഞ്ഞത് 80 രോഗികളെങ്കിലും ഇവിടെ ഡയാലിസിസിന് വിധേയരാകുന്നുണ്ടെന്നും അവരെല്ലാം ആശുപത്രിയില്‍ വന്ന് പോകുന്നവരാണെന്നും പറയുന്നു. ഡയാലിസിസ് ചെയ്യാന്‍ രോഗികള്‍ വിസമ്മതിച്ചാല്‍ ശരീരത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുകയും ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് പറഞ്ഞു.
അതേസമയം വൃക്കരോഗികളായവരുടെ ഡയാലിസുമായി ബന്ധപ്പെട്ട് കുടുംബം വലിയ സാമ്പത്തീക ബാദ്ധ്യതകളിലായിരിക്കുകയാണെന്ന് കുടുംബങ്ങള്‍ പറയുന്നു. പലര്‍ക്കും ജോലിക്ക് പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ കടം വാങ്ങിക്കൂട്ടുകയാണെന്നും പറയുന്നു.
അതേസമയം കോട്ടയിലെ ആശുപത്രികളില്‍ പ്രസവാനന്തരമുണ്ടായ സങ്കീര്‍ണ്ണതകളെക്കുറിച്ച് അന്വേഷിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, എന്‍എംസിഎച്ചിലും ജെകെ ലോണ്‍ ആശുപത്രിയിലുമായി സിസേറിയന്‍ പ്രസവത്തെ തുടര്‍ന്നുണ്ടായ സങ്കീര്‍ണ്ണതകള്‍ കാരണം മറ്റ് അഞ്ച് സ്ത്രീകള്‍ മരണപ്പെട്ടിരുന്നു.

Comments