ആലപ്പുഴ : വലിയചുടുകാട്ടിലെ വി എസ് സ്മാരകത്തില്‍ സിപിഐഎമ്മിനെ എതിര്‍പ്പ് അറിയിച്ച് പികെ ചന്ദ്രാനന്ദന്റെ കുടുംബം. സമരത്തില്‍ നേരിട്ട് പങ്കെടുത്ത് രക്തസാക്ഷികള്‍ ആയവര്‍ക്ക് പോലും സ്മാരകമില്ലാത്ത വലിയചുടുകാട്ടില്‍ വി എസിന് വേണ്ടി സ്മാരകം നിര്‍മ്മിക്കരുതെന്ന് കേന്ദ്ര – സംസ്ഥാന നേതൃത്വങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
പുന്നപ്ര വയലാര്‍ സമര സേനാനി പികെ ചന്ദ്രാനന്ദന്റെ കുടുംബവും രംഗത്ത് എത്തിയത്. സ്മാരകം നിര്‍മ്മിക്കാനുള്ള തീരുമാനം ചരിത്ര നിഷേധമാണെന്ന് പാര്‍ട്ടി നേതൃത്വത്തിന് കുടുംബം നല്‍കിയ കത്തില്‍ പറയുന്നു. 1957ല്‍ നടന്ന പുന്നപ്ര പോലീസ് സ്റ്റേഷന്‍ ആക്രമണത്തിലെ പ്രതിപട്ടിക ഉള്‍പ്പെടുത്തിയാണ് കുടുംബം പാര്‍ട്ടിക്ക് കത്തയച്ചത്. പി കെ സി പത്താം പ്രതി. വിഎസ് പ്രതിപ്പട്ടികയില്‍ പോലും ഇല്ലെന്നും കുടുംബം ചൂണ്ടിക്കാണിക്കുന്നു.
പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ചവര്‍ക്ക് പോലും വലിയചുടുകാട്ടില്‍ സ്മാരകമില്ല. വിഎസിനായി സ്മാരകം ഉയര്‍ന്നാല്‍ വലിയചൂടുകാട് വിഎസിന്റെത് മാത്രമായി മാറുമെന്ന ആശങ്കയും കുടുംബം പ്രകടിപ്പിക്കുന്നു. വിവാദങ്ങളില്‍ സംസ്ഥാന നേതൃത്വം ഇടപെടുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി പ്രതികരിച്ചു.
വിഎസിനെ സ്മാരകം വേണമെന്ന ആശയത്തെ സിപിഐ എതിര്‍ക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ടി വി തോമസിന് ഒരു സ്മാരകം വേണമെന്ന ആവശ്യം പണ്ടേ ഉണ്ടായിരുന്നു. അന്ന് സിപിഐഎം-സിപിഐ ധാരണ പ്രകാരം ഒരു നേതാവിന്റെയും സ്മാരകം അവിടെ വേണ്ട എന്ന് തീരുമാനിച്ചു. ആ ധാരണ അന്ന് രണ്ട് പാര്‍ട്ടികള്‍ക്കും സ്വീകാര്യമായിരുന്നു. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ വിഎസിന് അവിടെ ഒരു സ്മാരകം വേണ്ടിവന്നു. സിപിഐ, സിപിഐഎമ്മിനെ പോലെ തന്നെ അതിനെ പൂര്‍ണമായും പിന്താങ്ങി. ടി വി തോമസിനും അവിടെ ഒരു സ്മാരകം ഉണ്ടാകണമെന്നത് ഏറ്റവും ശരിയായ തീരുമാനമാണ്. ഈ വിഷയത്തില്‍ സിപിഐഎമ്മും സിപിഐയും തമ്മില്‍ തര്‍ക്കമില്ല.

Comments