ന്യൂഡൽഹി: സിബിഎസ്ഇ സിലബസിൽ ഒൻപതാം ക്ലാസിൽ പുതിയതായി മൂന്നാം ഭാഷ പഠിപ്പിക്കാൻ തുടങ്ങുന്നതിനെതിരെ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. പത്താം ക്ലാസിലെ ബോർഡ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളിൽ ഇത് അനാവശ്യമായ മാനസിക സമ്മർദ്ദം ഉണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജവഹർ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ മദ്രാസ് ഹൈക്കോടതി നൽകിയ ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ജസ്റ്റിസ് ബിവി നാഗരത്ന അധ്യക്ഷയായ ബെഞ്ച് ഈ നിരീക്ഷണങ്ങൾ നടത്തിയത്.
“കേന്ദ്ര സർക്കാരും സിബിഎസ്ഇയും ദയവായി ഒൻപതാം ക്ലാസിൽ മൂന്നാം ഭാഷ കൊണ്ടുവരരുത്. എട്ടാം ക്ലാസിന്റെ അവസാനം മുതൽ തന്നെ കുട്ടികൾക്ക് പത്താം ക്ലാസ് ബോർഡ് പരീക്ഷയുടെ സമ്മർദ്ദം ആരംഭിക്കാറുണ്ട്," ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. ഒൻപതാം ക്ലാസിൽ പുതിയൊരു ഭാഷ പഠിച്ചു തുടങ്ങുന്നത് ബുദ്ധിമുട്ടാണ്. മൂന്നാം ഭാഷ പഠിപ്പിക്കണമെന്നുണ്ടെങ്കിൽ അത് ആറാം ക്ലാസ് മുതൽ തന്നെ ആരംഭിക്കണമെന്നും, എത്രയും നേരത്തെ തുടങ്ങുന്നുവോ അത്രയും നല്ലതെന്നും കോടതി ചൂണ്ടിക്കാട്ടി.
ത്രിഭാഷാ നയത്തിൽ ഹിന്ദി തന്നെ പഠിക്കണമെന്ന് നിർബന്ധമില്ലെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന ഭാഷയും ഇംഗ്ലീഷും ഒപ്പം ഏതെങ്കിലും ഒരു മൂന്നാം ഭാഷയും (അത് സംസ്കൃതമോ മറ്റേതെങ്കിലും പ്രാദേശിക ഭാഷയോ ആകാം) പഠിപ്പിച്ചാൽ മതിയെന്ന് കോടതി ഓർമ്മിപ്പിച്ചു.

Comments