ക്യാമറയ്ക്ക് മുന്നിൽ നിന്ന് വസ്ത്രം ധരിച്ച് നോക്കാൻ പറഞ്ഞ ഫോട്ടോഗ്രാഫർക്ക് സ്പോട്ടിൽ ചുട്ട മറുപടി നൽകി നടി സറീൻ ഖാൻ. താരത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നിരവധിപ്പേരാണ് സറീൻ ഖാന് പിന്തുണ അറിയിച്ചെത്തുന്നത്.
മുംബൈയിൽ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു സറീൻ ഖാൻ. താരത്തിന്റെ ചിത്രങ്ങൾ പകർത്തുന്നതിനായി പാപ്പരാസികളും ഷോപ്പിലെത്തിയിരുന്നു. ഷോപ്പിലുണ്ടായിരുന്ന ഡെനിം ജാക്കറ്റും ഡ്രസും ക്യാമറയ്ക്ക് കാണിച്ചുകൊടുക്കുകയായിരുന്നു താരം. ഇതിനിടെയാണ് പാപ്പരാസികൾക്കിടയിൽ നിന്നും ഒരാൾ താരത്തോട് ഈ ഡ്രസ് ഒന്ന് ഇട്ടുനോക്കാൻ പറഞ്ഞത്.
ഫോട്ടോഗ്രാഫറുടെ നിർദ്ദേശം താരത്തെ അസ്വസ്ഥപ്പെടുത്തുകയുണ്ടായി. ഉടനെ തന്നെ സറീൻ അയാൾക്ക് മറുപടിയും നൽകി: "നിങ്ങളുടെ മുന്നിൽ വെച്ചോ? അത് നടക്കാൻ പോകുന്നില്ല. എന്നോട് തോന്ന്യാസം പറയരുത്. അതൊന്നും കേട്ട് മിണ്ടാതിരിക്കാൻ ആളല്ല ഞാൻ. നിലമറന്ന് പെരുമാറരുത് ഒറ്റയൊരുത്തനും," എന്നായിരുന്നു സറീന്റെ പ്രതികരണം.
2010-ൽ സൽമാൻ ഖാൻ ചിത്രമായ 'വീറി'ലൂടെയാണ് സറീൻ അരങ്ങേറുന്നത്. പിന്നീട് ഹൗസ്ഫുൾ 2, ഹേറ്റ് സ്റ്റോറി 3, അക്സർ 2, 1921 തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ബോളിവുഡിന് പുറമെ പഞ്ചാബി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Comments