തിരുവനന്തപുരം: മകളെ വിവാഹം കഴിച്ചുനല്‍കാത്തതിനെ തുടര്‍ന്ന് അപ്പനെയും മകനെയും തട്ടിക്കൊണ്ടുപോയി അക്രമിസംഘത്തിന്റെ ക്രൂരമര്‍ദ്ദനം. സംഭവത്തില്‍ നാലു പേരെ പോലീസ് തിരിച്ചറിഞ്ഞു. കണ്ടാല്‍ അറിയാവുന്ന അഞ്ചുപേര്‍ക്കെതിരേയാണ് കിളിമാനൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. വടശ്ശേരിക്കോണം സ്വദേശി അനില്‍കുമാറിനെയും മകനെയും മര്‍ദിച്ചത്.
സുധീഷ് എന്നയാളുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് പോലീസ് കണ്ടെത്തി. ഇന്നലെ രാവിലെയായിരുന്നു സംഭവം. സ്‌ഫോടകവസ്തുക്കള്‍ ശരീരത്ത് വെച്ചുകെട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ചങ്ങലയിട്ടു പൂട്ടി ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കുകയും ചെയ്തതായിട്ടാണ് വിവരം. അനില്‍കുമാറിന്റെ ചെവിയില്‍ സ്‌ക്രൂഡ്രൈവര്‍ കുത്തിക്കയറ്റിയും നാക്കില്‍ പ്ലെയര്‍ കൊണ്ട് അമര്‍ത്തിയും നഖം വലിച്ചുപറിച്ചുമായിരുന്നു ക്രൂര പീഡനം.
മേസ്തിരി പണിക്കാരനായ അനില്‍കുമാറിനെ ജോലിക്കായി ആളൊഴിഞ്ഞ പറമ്പിലെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പിന്നീട് വച്ച് ചങ്ങലകളാല്‍ ബന്ധിച്ച് അനിലിനെ ക്രൂരമായി മര്‍ദിച്ചു. പിന്നാലെ അനില്‍കുമാറിന് അപകടം പറ്റിയെന്ന് പറഞ്ഞ് 20കാരനായ മകനെയും വിളിച്ചുവരുത്തി. തുടര്‍ന്ന് ഇയാളെയും മര്‍ദിച്ചു. മര്‍ദനമേറ്റ മകന്‍ വര്‍ക്കല പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ സ്ഫോടവസ്തുക്കളടക്കം കണ്ടെത്തി. പിന്നില്‍ ഒരു കുഴിയും കണ്ടെത്തി. കൊന്നു കുഴിച്ചുമൂടാനായിരുന്നോ പദ്ധതിയെന്നും പോലീസ് സംശയിക്കുന്നുണ്ട്.
കൃത്യം നടന്ന വീടിന്റെ ഉടമസ്ഥന്റെ ചെറുമകനാണ് സുധീഷ്. സുധീഷ് ഒരു വര്‍ഷം മുന്‍പ് അനില്‍കുമാറിന്റെ മകളെ വിവാഹമാലോചിച്ച് എത്തിയിരുന്നു. എന്നാല്‍ വിവാഹം നടത്തിക്കൊടുക്കാന്‍ തയാറായില്ല. ഇതിലുള്ള വൈരാഗ്യത്തിലായിരുന്നു ആക്രമണം. നാലംഗ സംഗമാണ് തന്നെ മര്‍ദിച്ചതെന്നും സുധീഷാണ് നേതൃത്വം നല്‍കിയതെന്നും അനില്‍കുമാര്‍ പൊലീസിനോട് പറഞ്ഞു.

Comments