ലഖ്‌നൗ: ക്ലാസ് മുറിയിൽ അധ്യാപിക ഇല്ലാതിരുന്ന സമയത്ത് സഹപാഠിയെ ക്ലാസ് മോണിറ്റർ ക്രൂരമായി മർദ്ദിച്ചു. ഉത്തർപ്രദേശിലെ ലഖ്‌നൗവിലുള്ള എഎൽഎസ് അക്കാദമിയിലാണ് അഞ്ച് വയസ്സുകാരനായ നഴ്സറി വിദ്യാർത്ഥിയെ ക്ലാസ് മോണിറ്ററായ കുട്ടി എട്ട് മിനിറ്റോളം ക്രൂരമായി മർദ്ദിച്ചത്. കുട്ടിയുടെ മുഖത്ത് കടുത്ത പരിക്കുകളും വീക്കവുമുണ്ട്. ക്ലാസ് മുറിയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ നിന്ന് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ ക്ലാസിൽ അധ്യാപികയും മറ്റ് 18 കുട്ടികളുമുണ്ടായിരുന്നു. ഏതാനും മിനിറ്റുകൾക്ക് ശേഷം കുട്ടികളോട് മേശപ്പുറത്ത് തല താഴ്ത്തി വെക്കാൻ നിർദ്ദേശിച്ച അധ്യാപിക, ക്ലാസിന്റെ ചുമതല മോണിറ്ററെ ഏൽപ്പിച്ച് പുറത്തേക്ക് പോയി.ടീച്ചർ ക്ലാസിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ ചില കുട്ടികൾ തല ഉയർത്താൻ ശ്രമിച്ചെങ്കിലും മോണിറ്റർ അവരെയെല്ലാം അടിക്കുകയായിരുന്നു.
ഇതിനിടെയാണ് മർദ്ദനമേറ്റ ആൺകുട്ടി തല ഉയർത്തിയത്. ഓടിയെത്തിയ മോണിറ്റർ കുട്ടിയുടെ മുഖത്ത് നാല് തവണയെങ്കിലും ശക്തമായി അടിച്ചു. വേദനകൊണ്ട് കുട്ടി കരഞ്ഞുകൊണ്ട് ക്ലാസിന് പുറത്തേക്ക് ഓടാൻ ശ്രമിച്ചെങ്കിലും മോണിറ്റർ വാതിൽക്കൽ വെച്ച് തടഞ്ഞുനിർത്തി വീണ്ടും മർദ്ദിക്കുകയും ക്ലാസ് മുറിയുടെ രണ്ട് വാതിലുകളും അകത്തുനിന്ന് പൂട്ടുകയും ചെയ്തു.
പൂട്ടിയ ക്ലാസ് മുറിയിൽ വെച്ച് ഈ അഞ്ച് വയസ്സുകാരനെ മോണിറ്റർ വീണ്ടും ക്രൂരമായി അടിച്ചു. ഈ സമയമത്രയും മറ്റ് സഹപാഠികൾ പേടിച്ച് മേശപ്പുറത്ത് തല താഴ്ത്തി ഇരിക്കുകയായിരുന്നു. ഏകദേശം 10 മിനിറ്റുകൾക്ക് ശേഷം അധ്യാപിക മടങ്ങിയെത്തി വാതിലിൽ മുട്ടിയപ്പോഴാണ് മോണിറ്റർ വാതിൽ തുറന്നത്. ഉടൻ തന്നെ കുട്ടി അധ്യാപികയോട് പരാതി പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
കുട്ടി വീട്ടിലെത്തിയപ്പോൾ മുഖത്തുണ്ടായ വീക്കവും പരിക്കുകളും കണ്ട മാതാപിതാക്കൾ ഉടൻ തന്നെ സ്കൂളിലെത്തി അധികൃതരെ വിവരമറിയിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയുമായിരുന്നു.സംഭവം വിവാദമായതോടെ ക്രൂരത കാണിച്ച ക്ലാസ് മോണിറ്ററെ സ്കൂളിൽ നിന്നും പുറത്താക്കിയതായി അധികൃതർ അറിയിച്ചു.

Comments