ക്രിക്കറ്റ് മൈതാനിയിലെ ഐക്കണുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന മുന്‍ വെസ്റ്റ് ഇൻഡീസ് ഇതിഹാസം സർ ഗാർഫീൽഡ് സോബേഴ്സിന്റെ വേര്‍പാടിന്റെ നൊമ്പരത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. മികച്ച ഓൾറൗണ്ടറായി പരക്കെ കണക്കാക്കപ്പെടുന്ന സോബേഴ്സ്, ബാറ്റിംഗിലും പന്തിലും ശ്രദ്ധേയമായ നേട്ടങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് ക്രിക്കറ്റില്‍ ഇതിഹാസമായി മാറിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒറ്റ ഓവറിൽ ആറ് സിക്സറുകൾ നേടിയ ആദ്യ കളിക്കാരനായി വെസ്റ്റ് ഇൻഡീസ് ഐക്കൺ എപ്പോഴും ഓർമ്മിക്കപ്പെടുമെന്നതില്‍ ഒരു സംശയവുമില്ല. സോബേഴ്സിന്റെ വേര്‍പാട് കായികരംഗത്തിന് പരിഹരിക്കാനാവാത്ത നഷ്ടമെന്നാണ് പലരും വിശേഷിപ്പിച്ചത്. 90-ാം പിറന്നാൾ ആഘോഷിക്കാൻ പത്തു ദിവസം ബാക്കി നിൽക്കെയാണ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മരണം സംഭവിച്ചത്.
ഇപ്പോഴിതാ മണ്മറഞ്ഞ ക്രിക്കറ്റ് ഇതിഹാസത്തിന് വൈകാരികമായി ആദരാഞ്ജലി കുറിക്കുകയാണ് യുവരാജ് സിംഗ്. മഹത്വത്തിന് അതിരുകളില്ലെന്ന് സർ ഗാർഫീൽഡ് സോബേഴ്സ് ലോകത്തിന് കാണിച്ചുകൊടുത്തുവെന്നും ക്രിക്കറ്റ് ലോകത്തിന് അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് വാക്കുകളിൽ വിവരിക്കുക പ്രയാസമാണെന്നുമാണ് യുവരാജ് സിംഗ് കുറിച്ചത്.
‘‘ഒരു ഓവറിൽ ആറ് സിക്സറുകൾ നേടിയ ആദ്യ വ്യക്തിയായ സർ ഗാർഫീൽഡ് സോബേഴ്സ്, മഹത്വത്തിന് അതിരുകളില്ലെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. ക്രിക്കറ്റ് ലോകത്തിന് അദ്ദേഹം എന്തായിരുന്നുവെന്ന് വാക്കുകളിൽ നിര്‍വചിക്കാനാവില്ല. മിക്കവർക്കും സ്വപ്നം കാണാൻ കഴിയുന്ന കാര്യങ്ങൾ അദ്ദേഹം മൈതാനത്ത് ചെയ്തു, അത് അദ്ദേഹം ഗ്രേസോടെയും വിനയത്തോടും സന്തോഷത്തോടും കൂടി ചെയ്തു. എല്ലാ തലമുറയും അദ്ദേഹത്തെ ആദരിച്ചു, വരും തലമുറയും അത് തന്നെ ചെയ്യും...സർ, നിങ്ങൾക്ക് നിത്യശാന്തി നേരുന്നു. നിങ്ങളുടെ പാരമ്പര്യം എന്നേക്കും നിലനിൽക്കും....’’ എന്നാണ് യുവരാജ് സിംഗ് കുറിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഒരു ഓവറിൽ ആറ് സിക്സറുകൾ നേടിയ സർ ഗാർഫീൽഡ് സോബേഴ്സിന്റെ നേട്ടം അനുകരിക്കുന്ന ആദ്യ കളിക്കാരനായ യുവരാജ് സിംഗിന്റെ ഓരോ വാക്കുകളിലും ആ നഷ്ടത്തിന്റെ നൊമ്പരം കൃത്യമായി നിറയുന്നുണ്ട്. യുവരാജിനെക്കൂടാതെ ഐസിസി ചെയർമാൻ ജയ് ഷാ, ഹർഭജൻ സിംഗ്, സുനിൽ ഗവാസ്കർ എന്നിവരടക്കം അന്തരിച്ച സർ ഗാർഫീൽഡ് സോബേഴ്സിന് സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.

Comments