ന്യൂഡൽഹി: സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകിനെ പോലീസ് സമരസ്ഥലത്തുനിന്ന് മാറ്റിയത് നാടകീയമായി.ശനിയാഴ്ച പുലർച്ചെ ജന്തർ മന്തറിൽ വാങ്ചുക് പ്രതിഷേധക്കാർക്കൊപ്പം ഇരിക്കുമ്പോഴാണ് നീലയും വെള്ളയും ഷർട്ട് ധരിച്ച്, സിവിലിയൻ വേഷധാരികളായ ഡൽഹി പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ആർക്കും ഒന്നും മനസ്സിലാകുന്നതിന് മുൻപ് തന്നെ ശക്തമായ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കുകയും കർട്ടനുകൾ സ്ഥാപിക്കുകയും ചെയ്ത പോലീസ്, അദ്ദേഹത്തെ അവിടെനിന്ന് മാറ്റുകയായിരുന്നു.
സമരം നയിക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകരുടെ ഭാഗത്തുനിന്ന് നേരിയ തടസ്സപ്പെടുത്തലുകളും മുദ്രാവാക്യം വിളികളും ഉണ്ടായെങ്കിലും, 59-കാരനായ വാങ്ചുകിനെ പോലീസ് "സമാധാനപരമായി" ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. വളരെ സംയമനത്തോടെയാണ് പോലീസ് നടപടിയെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു.
വാങ്ചുകിനെ സഫ്ദർജംഗ് ആശുപത്രിയിലെ എമർജൻസി വാർഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വാങ്ചുക് ബോധാവസ്ഥയിലാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.ഹൈക്കോടതി ഉത്തരവ് അനുസരിച്ചും, ആരോഗ്യം വഷളാകുന്നു എന്ന മെഡിക്കൽ വിദഗ്ധരുടെ നിർദ്ദേശപ്രകാരവുമാണ് വാങ്ചുകിനെ സമരസ്ഥലത്തുനിന്ന് മാറ്റിയതെന്ന് ഡൽഹി പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
സോനം വാങ്ചുകിന്റെ വഷളായിക്കൊണ്ടിരിക്കുന്ന ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നതിനായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിനിടയിൽ പ്രതിഷേധക്കാർ തടസ്സം സൃഷ്ടിക്കാൻ ശ്രമിക്കുകയും നേരിയ സംഘർഷാവസ്ഥ ഉണ്ടാകുകയും ചെയ്തു. എങ്കിലും പോലീസ് പരമാവധി സംയമനം പാലിക്കുകയും നടപടി സുരക്ഷിതമായി പൂർത്തിയാക്കുകയും ചെയ്തു, ഡൽഹി പോലീസ് എക്സിൽ കുറിച്ചു. ജന്തർ മന്തറിലെ സമരസ്ഥലം എത്രയും വേഗം സമാധാനപരമായി ഒഴിഞ്ഞുതരണമെന്നും പോലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു.
വാങ്ചുകിന്റെ ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിൽ ആരോഗ്യാവസ്ഥ ഗുരുതരമാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് പോലീസിന്റെ ഈ അടിയന്തര നടപടി. നിരാഹാര സമരത്തെ തുടർന്ന് അദ്ദേഹത്തിന് എട്ട് കിലോയിലധികം ഭാരം കുറഞ്ഞിരുന്നു. എന്നാൽ, പാർലമെന്റിന്റെ മൺസൂൺ സെഷൻ ആരംഭിക്കുന്ന ജൂലൈ 20-ന് പ്രതിഷേധക്കാർ നടത്താനിരിക്കുന്ന പാർലമെന്റ് മാർച്ച് വരെ താൻ ജീവനോടെയുണ്ടാകുമെന്ന് വാങ്ചുക് അനുയായികളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Comments