തിരുവനന്തപുരം: കടുത്ത ചൂടും കാലവർഷത്തിലെ കുറവും മൂലം സംസ്ഥാനത്ത് രൂപപ്പെട്ട വൈദ്യുതി പ്രതിസന്ധിക്ക് ഞായറാഴ്ച രാത്രി മുതൽ നേരിയ ആശ്വാസം. അടിയന്തരമായി 200 മെഗാവാട്ട് വൈദ്യുതി പുറത്തുനിന്ന് വാങ്ങാൻ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ഒരു വർഷത്തേക്ക് ഈ അധിക വൈദ്യുതി സംസ്ഥാനത്തിന് ലഭ്യമാകും.
വൈദ്യുതി ആവശ്യകത ഏറ്റവും കൂടുതലുള്ള പീക്ക് സമയങ്ങളിൽ യൂണിറ്റിന് 5.96 രൂപ നിരക്കിലാണ് വൈദ്യുതി ലഭിക്കുക. പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയിലും പവർ പ്ലസ് ട്രേഡിങ് സൊല്യൂഷൻസിലും നിന്ന് 100 മെഗാവാട്ട് വീതമാണ് കെഎസ്ഇബി വാങ്ങുന്നത്.
അതേസമയം, വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കമ്മീഷൻ കെഎസ്ഇബിക്ക് കർശന നിർദേശങ്ങളും നൽകി. ലോഡ്ഷെഡിങ് ആവശ്യമായാൽ അതിന്റെ സമയവും ദൈർഘ്യവും മുൻകൂട്ടി ജനങ്ങളെ അറിയിക്കണം. നിശ്ചയിച്ച സമയത്തേക്കാൾ കൂടുതൽ നേരം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം നിയന്ത്രണങ്ങൾ നടപ്പാക്കേണ്ടതെന്നും കമ്മീഷൻ നിർദേശിച്ചു.

Comments