തിരുവനന്തപുരം: വിഎസ് അച്യുതാനന്ദൻ എന്ന സഖാവിനെ, മുൻ മുഖ്യമന്ത്രിയെ പാർട്ടി മുഖപത്രമായ ദേശാഭിമാനി ഒഴിവാക്കിയോ? വിഎസിന്റെ ഓർമ്മക്കുറിപ്പ് ഉൾപ്പെടുത്തിയ വാരാന്തപ്പതിപ്പ് ഇല്ലാതെയാണ് ഇന്ന് ദേശാഭിമാനി പുറത്തിറങ്ങിയത്. അച്ചടിച്ച ശേഷം വിതരണം വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ജൂലൈ 21 ന് ആണ് വിഎസിന്റെ ഒന്നാം ചരമ വാർഷികം. ഇതിനു മുന്നോടിയായി ഇറങ്ങുന്ന വാരാന്ത പതിപ്പിലാണ് വിഎസ് അനുസ്മരണം ചേർത്തിരുന്നത്. വിഎസിന്റെ മുൻ പ്രസ് സെക്രട്ടറിയും ജീവചരിത്രകാരനും ആയ കെവി സുധാകരൻ എഴുതിയ ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരിച്ച വാരാന്ത പതിപ്പാണ് അവസാന നിമിഷം വിതരണം വേണ്ടെന്ന് വെച്ചത്. സാങ്കേതിക പിഴവ് മൂലം വാരാന്തപ്പതിപ്പ് ഇല്ലെന്ന് പത്രത്തിൽ അറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു.
ആലപ്പുഴയിലെ ഒരു കയർ ഫാക്ടറി തൊഴിലാളിയിൽ നിന്ന് പുന്നപ്ര-വയലാർ സമരമടക്കം നിരവധി പ്രക്ഷോഭങ്ങളുടെ നായകനായിമാറിയ വി എസ് കേരളത്തിലെ ജനകീയനായ മുഖ്യമന്ത്രിയായിരുന്നു. പന്ത്രണ്ടാം നിയമസഭയിൽ കേരളത്തെ നയിച്ച അദ്ദേഹം സംസ്ഥാനത്തെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു.

Comments