തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോർ വിതരണത്തെതിരായ ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രസ്താവന അപക്വമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നത് തടയുക എന്നത് ഒരു സർക്കാർ നയമാകുമോയെന്ന് അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു. കേരളത്തിന്റെ ചരിത്രത്തിൽ അന്നം മുടക്കുന്നത് നയമാക്കിയ മറ്റൊരു സർക്കാരിനെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രികൾ കേന്ദ്രീകരിച്ച് വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്ന നിരവധി സംഘടനകൾ സംസ്ഥാനത്തുണ്ടെന്നും, അവയുടെ പ്രവർത്തനം സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസമാകുന്നുണ്ടെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. എ.ഐ.വൈ.എഫ്, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകൾ മാതൃകാപരമായാണ് ഈ പ്രവർത്തനം നടത്തുന്നതെന്നും പൊതിച്ചോർ സ്വീകരിക്കുന്നവർക്കും അത് തയ്യാറാക്കുന്ന കുടുംബങ്ങൾക്കും ഇതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മഴയിലും വെയിലിലും ആഘോഷദിനങ്ങളിലുമെല്ലാം സ്വന്തം കാര്യങ്ങൾ മാറ്റിവെച്ച് വീടുകളിൽ നിന്ന് ഭക്ഷണപ്പൊതികൾ ശേഖരിച്ച് ആശുപത്രികളിലെത്തിച്ച് ആവശ്യമുള്ളവർക്ക് വിതരണം ചെയ്യുന്നത് വലിയ സാമൂഹിക പ്രതിബദ്ധതയുടെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. യുവജന സംഘടനാ പ്രവർത്തനത്തിന്റെയോ ജനങ്ങൾക്കിടയിലെ രാഷ്ട്രീയ പ്രവർത്തനത്തിന്റെയോ അനുഭവമുള്ള ഒരാൾക്കും ഇത്തരം സന്നദ്ധ സേവനത്തെ തള്ളിക്കളയാനാകില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

Comments