തിരുവനന്തപുരം: അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ഹെലികോപ്റ്ററിൽ മുഖ്യമന്ത്രി ഭാര്യാപിതാവിനെ സന്ദർശിക്കാൻ പോയി എന്ന പ്രതിപക്ഷ വിമർശനത്തിനു മറുപടിയുമായി യുഡിഎഫ് വൃത്തങ്ങൾ രംഗത്തുവന്നു. ചില ഔദ്യോഗിക കൂടിക്കാഴ്ചകൾക്ക് ശേഷമാണ് മുഖ്യമന്ത്രി ഭാര്യാ പിതാവിനെ കണ്ടത് എന്നാണ് യാത്രയെ ന്യായീകരിച്ച് യുഡിഎഫ് വൃത്തങ്ങൾ പറയുന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കു പറന്നതാണു പ്രതിപക്ഷം ആയുധമാക്കിയത്. രോഗബാധിതനായി ആശുപത്രിയിൽ കഴിയുന്ന ഭാര്യാപിതാവിനെയാണ് മുഖ്യമന്ത്രി സന്ദർശിച്ചത്. മുഖ്യമന്ത്രി മലബാറിലെ വിവിധ പരിപാടികൾക്ക് ശേഷം ഒരു വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചതിന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് കെപി നൗഷാദ് അലി എംഎൽഎ ചോദിച്ചു. മുഖ്യമന്ത്രി പട്ടിണി കിടക്കുകയാണോ വേണ്ടതെന്നും അദ്ദേഹം പ്രതിപക്ഷത്തോട് ചോദിച്ചു.
കേരളം അടിക്കടി പ്രകൃതിദുരന്തത്തിന് ഇരയാവുന്ന കാലമാണിത്. അതിനാൽ സർക്കാർ സംവിധാനങ്ങളെ സഹായിക്കാൻ ഒരു ഹെലികോപ്ടർ ആവശ്യമാണ്. ഇത് ഇടത് സർക്കാരിന്റെ ഒരു ദീർഘവീഷണം ആണെന്ന് വേണം പറയാൻ. പ്രകൃതിദുരന്തങ്ങളിലെ രക്ഷാപ്രവർത്തനം, മാവോയിസ്റ്റ് വേട്ട, അടിയന്തര സാഹചര്യങ്ങളിൽ വിഐപികളുടെ യാത്ര, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള അടിയന്തര യാത്രകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. എന്നാൽ പ്രതിമാസ വാടക അധികമാണോ അല്ലാതെ അടിയന്തര ഘട്ടത്തിൽ മാത്രമായി ലഭ്യമാക്കാൻ സാധിക്കുമോ എന്നുള്ളതൊക്കെ ഭരണപരമായ കാര്യങ്ങൾ. എന്നാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ഹെലികോപ്ടർ അത്യാവശ്യം തന്നെയാണ്. ഉപയോഗിച്ചാലും ഇല്ലെങ്കിലും അത് നൽകണം.
ഇപ്പോൾ പ്രതിമാസം 80 ലക്ഷം രൂപയാണ് വാടക. മാസം 25 മണിക്കൂർ പറക്കുന്നതിനാണ് 80 ലക്ഷം രൂപ ഈടാക്കുന്നത്. കൂടുതൽ പറക്കുന്ന മണിക്കൂറുകൾക്ക് അധിക തുക നൽകേണ്ടിവരും. ഹെലികോപ്റ്ററിന്റെ കരാർ ഈ മാസം അവസാനിക്കാനിരിക്കുകയാണ്.
സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ സർക്കാർ ചെലവിൽ ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നത് ധൂർത്താണെന്ന് പ്രതിപക്ഷത്തായിരുന്നപ്പോൾ വിഡിസതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ വിമർശിച്ചിരുന്നു. പിണറായി സർക്കാർ ഹെലികോപ്റ്റർ ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷം അന്ന് വലിയ പ്രതിഷേധങ്ങളാണ് ഉയർത്തിയത്.

Comments