കോട്ടയം: മദ്ധ്യകേരളത്തിലും തീരപ്രദേശങ്ങളും ജലപ്രളയത്തിലായിട്ടും മതിയായ രീതിയില്‍ ജലനിരപ്പ് ഉയരാതെ ഡാമുകള്‍. ജലവൈദ്യുത പദ്ധതികളില്‍ വലിയ ഡാമുകളുടെ ശേഷിയില്‍ പകുതിപോലും എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടുക്കിയില്‍ കിട്ടേണ്ട ജലനിരപ്പിന്റെ 48 ശതമാനവും ശബരിഗിരിയില്‍ ഒമ്പത് ശതമാനവും കുറവാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തെ പ്രധാന ജലവൈദ്യുത പദ്ധതിയായ ഇടുക്കിയില്‍ 1697 മില്ലിമീറ്റര്‍ വേണ്ടിടത്ത് 893 മില്ലിമീറ്റര്‍ മഴയാണ് കിട്ടിയിട്ടുള്ളത്്. ഇടുക്കിയില്‍ ജലനിരപ്പ് കൂടിയത് 36.33 ദശലക്ഷം ഘനമീറ്ററാണ്. 449.28 എംസിഎമ്മില്‍ നിന്നും 485.61 എം.സി.എമ്മിലേക്കാണ് ഉയര്‍ന്നത്. ഇത് ശേഷിയുടെ 33 ശതമാനം മാത്രമേ ആയിട്ടുള്ളു. ശബരിഗിരിയുടെ കക്കിഡാമില്‍ ഒറ്റദിവസംകൊണ്ട് 16.50 എം.സി.എം. വെള്ളം കൂടി 170.38-ലേക്ക് എത്തി. 38.16 ശതമാനമായി. പത്തനംതിട്ടയുടെ കിഴക്കന്‍ മേഖലയില്‍, പ്രത്യേകിച്ച് ളാഹയില്‍ അതിതീവ്രമഴയാണുണ്ടായത്. ഈ പെയ്തില്‍ വലിയൊരു പങ്ക് കക്കിക്ക് ശേഖരിക്കാനായി.
പമ്പഡാമില്‍ 1.99 എം.സി.എം. കൂടി 62.49 എം.സി.എമ്മായി. ശേഷിയുടെ 16 ശതമാനം മാത്രമാണിപ്പോഴുമുള്ളത്. മൂഴിയാര്‍ ഡാം മാത്രമാണ് ഓഗസ്റ്റ് ഒന്നിന് തുറന്നത്. ഇടമലയാറില്‍ 17.43 എം.സി.എം. കൂടി ജലശേഖരം 433.46 ദശലക്ഷം ക്യൂബിക് മീറ്ററായി. തൃശൂരിലും സ്ഥിതി ഇതു തന്നെയാണ്. 62.48 മീറ്റര്‍ ശേഷിയുള്ള വാഴാനി അണക്കെട്ടില്‍ ജലനിരപ്പ് 53.58 മീറ്ററേ ആയിട്ടുള്ളൂ.
ചിമ്മിനി ഡാമില്‍ ഞായറാഴ്ച ഉച്ചവരെ സംഭരണശേഷിയുടെ 60.73 ശതമാനമേ ആയുള്ളൂ. 76.70 മീറ്ററാണ് ചിമ്മിനിയിലെ പരമാവധി ജലനിരപ്പ്. 811.68 മീറ്റര്‍ സംഭരണ ശേഷിയുള്ള ഷോളയാറില്‍ 799.764 മീറ്ററാണ് ഈ സമയംവരെ രേഖപ്പെടുത്തിയ അളവ്. പെരിങ്ങല്‍ക്കുത്തില്‍ പക്ഷേ ജലനിരപ്പ് ഉയര്‍ന്നു. 424 മീറ്റര്‍ ശേഷിയുള്ള അവിടെ കഴിഞ്ഞ ദിവസത്തെ മഴയില്‍ 421.5 മീറ്ററായി. ഇവിടെ ജലനിരപ്പ് 419.65 മീറ്ററില്‍ ക്രമീകരിച്ചിട്ടുണ്ട്. ഞായറാഴ്ച മഴ കുറഞ്ഞ് നീരൊഴുക്ക് കുറഞ്ഞതിനാല്‍ വാല്‍വ് അടയ്ക്കുകയും ചെയ്തു.
പീച്ചി അണക്കെട്ടില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 116 മി.മീ. മഴ രേഖപ്പെടുത്തി. 76.2 മീറ്റര്‍ സംഭരണശേഷിയുള്ള ഇവിടെ 72.85 മീറ്ററാണ് നിലവിലെ നിരപ്പ്. ഒറ്റ ദിവസത്തെ മഴയില്‍ 0.96 മീറ്റര്‍ നിരപ്പ് ഉയര്‍ന്നു. എന്നിട്ടും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 34 ശതമാനം കുറവാണ്.

Comments