മലപ്പുറം: കനത്തമഴയെ തുടര്‍ന്ന് മലപ്പുറം പരപ്പനങ്ങാടി സംസ്ഥാനപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. ആദ്യ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ രണ്ടാം തവണയും മണ്ണിടിയുകയായിരുന്നു. മണ്ണും മരങ്ങളും കല്ലുമൊക്കെയായി ഒരു പ്രദേശം പൂര്‍ണ്ണമായും ഇടിഞ്ഞു വീഴുകയായിരുന്നു. മണ്ണ് റോഡിലും തൊട്ടപ്പുറത്ത് കടലുണ്ടിപുഴയിലേക്കുമായിട്ടാണ് ഇടിഞ്ഞത്.
പോലീസും ഫയര്‍ഫോഴ്‌സുമെല്ലാം സ്ഥലത്ത് നോക്കി നില്‍ക്കുമ്പോഴായിരുന്നു മണ്ണിടിച്ചില്‍. മലപ്പുറത്ത് നിന്നും പാണക്കാട് വഴി പരപ്പനങ്ങാടിയിലേക്ക് പോകുന്ന റോഡിലാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ട നിലയിലാണ്. സ്‌ട്രെയിറ്റ്പാത്ത് എന്ന ഇന്റര്‍നാഷണല്‍ സ്‌കൂളിന് 150 മീറ്റര്‍ മാത്രം അകലെയാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. ഇതിന് തൊട്ടുതാഴെയാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. ഇവിടെയും മണ്ണിടിയാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
2019 ല്‍ സമാനമായ രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലമാണെന്നാണ് നാട്ടുകാര്‍ പറയുന്നു. സുരക്ഷിതമല്ലാത്ത അനധികൃതമായ മണ്ണെടുപ്പാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് ആക്ഷേപം. ഷോപ്പിംഗ് കോംപ്ലക്‌സിനായി മണ്ണെടുത്ത പ്രദേശത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. സംസ്ഥാനപാതയ്ക്ക് സമീപം വേലികെട്ടി മറച്ച ശേഷമായിരുന്നു മണ്ണെടുപ്പ് നടന്നതെന്നാണ് വിവരം.
ഭീതിദമായ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്്. പ്രദേശത്ത് ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജനങ്ങളെ പൂര്‍ണ്ണമായും മാറ്റിയിരിക്കുകയാണ്. സ്വകാര്യവ്യക്തിയുടെ ഭൂമിയാണ് ഇതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാധ്യമങ്ങള്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് തന്നെയായിരുന്നു മണ്ണിടിച്ചില്‍. ആളുകള്‍ ഓടിമാറുകയായിരുന്നു. പ്രദേശത്ത് കൂടുതല്‍ മണ്ണിടിയാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. പ്രദേശത്ത് റവന്യൂ ഉദ്യോഗസ്ഥരാരും എത്തിയിട്ടില്ലെന്നാണ് വിവരം.
വലിയ ജനവാസമേഖല കൂടിയായതിനാല്‍ വലിയ ആശങ്ക ഉയരുന്നുണ്ട്. റോഡില്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. പാത തന്നെ അടഞ്ഞുപോകുന്ന സ്ഥിതിയായതോടെ നാട്ടുകാര്‍ വാഹനങ്ങള്‍ തടയുകയും അപകടമുന്നറിയിപ്പ് നല്‍കുകയും ചെയ്ത് ഗതാഗതം തിരിച്ചുവിടുകയാണ്. പുഴയില്‍ ജലനിരപ്പ് ഉയരുന്ന സ്ഥിതിയുണ്ട്. മണ്ണ് ഒലിച്ചിറങ്ങി റോഡിലൂടെ കടലുണ്ടിപ്പുഴയിലേക്ക് ഒഴുകിയിറങ്ങുകയാണ്. കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്്.
മതിയായ അനുമതിയോ കാര്യങ്ങളോ ഇല്ലാതെയാണ് മണ്ണെടുപ്പ് നടന്നതെന്നും അടിയന്തിരമായി നടപടി സ്വീകരിക്കുമെന്നും അധകൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശാസ്ത്രീയമായ രീതിയില്‍ അല്ലാത്ത മണ്ണെടുപ്പാണ് നടന്നത്. ഇവിടെ മണ്ണെടുപ്പിന് അനുമതി നല്‍കിയിട്ടില്ലെന്നും അടിയന്തിരമായി നടപടിയെടുക്കുമെന്നും സ്‌റ്റോപ്പ്‌മെമ്മോ നല്‍കുമെന്നുമാണ് മലപ്പുറം നഗരസഭയും വ്യക്തമാക്കിയിരിക്കുന്നത്.

Comments