കായികലോകം ഉറ്റുനോക്കിയ 2026 ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ അർജന്റീനയെ തകർത്ത് കിരീടമുയർത്തിയ സ്പെയിന് ആശംസകളുമായി മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ. ന്യൂയോർക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടം നേരിൽ കാണാൻ മോഹൻലാലും ഭാര്യ സുചിത്രയും എത്തിയിരുന്നു.
''കഴിഞ്ഞ ഒരാഴ്ചയായി സ്റ്റേഡിയങ്ങളിൽ ഇരുന്ന് ഈ മനോഹരമായ കളി നേരിൽ കാണാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമാണ്. ആ ആവേശം തീർത്തും അവിസ്മരണീയമായ ഒരു ലോകകപ്പ് ഫൈനലിലാണ് കലാശിച്ചത്.
തീക്ഷ്ണമായ പോരാട്ടവീര്യവും കളിമികവും തളരാത്ത മനോഭാവവും കൊണ്ട് സ്പെയിനും അർജന്റീനയും ഈ ഫൈനലിന് ഏറ്റവും അനുയോജ്യമായ പ്രകടനം തന്നെയാണ് പുറത്തെടുത്തത്; ഫുട്ബോളിന്റെ ഏറ്റവും മികച്ച പതിപ്പ്. ഒടുവിൽ, നിർണ്ണായക നിമിഷത്തിൽ മികച്ചു നിന്ന സ്പെയിൻ അർഹിച്ച വിജയത്തോടെ ഫുട്ബോളിലെ ഏറ്റവും വലിയ ആ സുവർണ്ണ കിരീടം ഉയർത്തി.
ലോക ചാമ്പ്യന്മാരായ സ്പെയിന് അഭിനന്ദനങ്ങൾ. നന്ദി ഫുട്ബോൾ, വീണ്ടും ഞങ്ങളെ ഓർമ്മിപ്പിച്ചതിന്...'' , മോഹന്‍ലാല്‍ സമുഹമാധ്യമങ്ങളില്‍ കുറിച്ചു.

വാശിയേറിയ കലാശപ്പോരിൽ എക്സ്ട്രാ ടൈമിന്റെ 105-ാം മിനിറ്റിൽ ഫെറന്‍ ടോറസ് നേടിയ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പെയിൻ അർജന്റീനയെ പരാജയപ്പെടുത്തിയത്. ലോകകപ്പ് ചരിത്രത്തിൽ സ്പെയിൻ നേടുന്ന രണ്ടാമത്തെ സുവർണ്ണ കിരീടമാണിത്.

Comments