ബോളിവുഡിലെ ഏറ്റവും ശക്തമായ സൗഹൃദങ്ങളിലൊന്നായ സൽമാൻ ഖാനും സഞ്ജയ് ദത്തും തമ്മിലുള്ള ആത്മബന്ധം ഒരിക്കൽക്കൂടി ആരാധകരുടെ ശ്രദ്ധ നേടുന്നു. സഞ്ജയ് ദത്ത് തന്റെ 67-ാം ജന്മദിനം ആഘോഷിച്ചതിന് തൊട്ടുപിന്നാലെ, അദ്ദേഹത്തോടുള്ള സ്നേഹം വെളിപ്പെടുത്തിക്കൊണ്ട് സൽമാൻ ഖാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഹൃദ്യമായ കുറിപ്പും ചിത്രവുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ഇരുവരും സ്നേഹത്തോടെ പരസ്പരം ആലിംഗനം ചെയ്യുന്ന ചിത്രത്തോടൊപ്പം, "ബാബാ എക്കാലത്തും ബാബയാണ്—ബാബ ബാബ തന്നെയാണ്. സഞ്ജു ബാബ നമ്മുടേയെല്ലാം ബാബയാണ്, ഇപ്പോൾ സഞ്ജു ബാബ തന്റെ സ്വന്തം കുട്ടികളുടെയും ബാബയാണ്; എന്റെ മൂത്ത സഹോദരൻ സഞ്ജയ് ദത്ത്, അല്ലാഹുവും ഭഗവാനും യേശുവും എല്ലാവരും ഈ മനുഷ്യനെ സന്തോഷത്തോടെ നിലനിർത്തട്ടെ, ഞാൻ സ്നേഹിക്കുന്നു ബാബ" എന്നാണ് സൽമാൻ കുറിച്ചത്. ചിത്രത്തിൽ ടി-ഷർട്ടും ജീൻസും ധരിച്ച്, തലയിൽ തൊപ്പിയണിഞ്ഞാണ് സൽമാൻ എത്തിയത്. ലളിതമായ ഷർട്ടും ജീൻസുമായിരുന്നു സഞ്ജയ് ദത്തിന്റെ വേഷം.
ഇരുവരും ഒന്നിച്ച് അഭിനയിച്ച 2000-ലെ 'ചൽ മേരെ ഭായ്' എന്ന ചിത്രത്തിലെ ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് സൽമാൻ ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. സൽമാന്റെ ഈ പോസ്റ്റിന് താഴെ സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്ത് 'ബ്രദേഴ്സ് ഫോർ ലൈഫ്' എന്ന് കമന്റ് ചെയ്തിട്ടുണ്ട്. മകൾ ത്രിഷാല ദത്ത് ഹാർട്ട് ഇമോജികളുമായും എത്തി. ഇതിനു മറുപടിയായി 'ജീവിതകാലം മുഴുവൻ സഹോദരങ്ങൾ, സ്നേഹിക്കുന്നു ഭായ്ജാൻ' എന്നാണ് സഞ്ജയ് ദത്ത് കുറിച്ചത്.

വ്യക്തിജീവിതത്തിലെ പ്രതിസന്ധികളിലും പരസ്പരം തുണയായി നിന്നവരാണ് ഇരുവരും. 'സാജൻ' (1991), 'ചൽ മേരെ ഭായ്' (2000), 'യേ ഹൈ ജൽവ' (2002) തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സൗദി ആക്ഷൻ ചിത്രമായ '7 ഡോഗ്സി'ലും ഇരുവരും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു.
'രാജ ശിവാജി', 'ആഖ്രി സവാൽ', 'ധുരന്ധർ: ദി റിവഞ്ച്' എന്നിവയാണ് സഞ്ജയ് ദത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ഇതിനു പുറമെ 1993-ലെ കൾട്ട് ക്ലാസിക് ചിത്രമായ 'ഖൽനായകിന്റെ' രണ്ടാം ഭാഗമായ 'ഖൽനായക് റിട്ടേൺസിനായി' തയ്യാറെടുക്കുകയാണ് അദ്ദേഹം. അതേസമയം, വംശി പൈടിപ്പള്ളിക്കൊപ്പമുള്ള പുതിയ ആക്ഷൻ ചിത്രത്തിന്റെ തിരക്കുകളിലാണ് സൽമാൻ ഖാൻ. ഗൽവാൻ അതിർത്തിയിലെ സംഘർഷത്തെ അടിസ്ഥാനമാക്കിയുള്ള 'മാതൃഭൂമി: മേ വാർ റെസ്റ്റ് ഇൻ പീസ്' എന്ന യുദ്ധ ചിത്രവും അദ്ദേഹത്തിന്റേതായി റീലീസിനൊരുങ്ങുന്നുണ്ട്

Comments